കാത്തിടാം കേരളത്തെ; പ്രതിരോധം ഓർമ്മിപ്പിച്ച് നൃത്തവുമായി താരസുന്ദരിമാർ, വിഡിയോ 

കൈകഴുകേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് ചുവടുകളിലൂടെ ഇവർ വിവരിക്കുന്നത്
കാത്തിടാം കേരളത്തെ; പ്രതിരോധം ഓർമ്മിപ്പിച്ച് നൃത്തവുമായി താരസുന്ദരിമാർ, വിഡിയോ 


കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന രീതിയിലെല്ലാം ബോധവൽക്കരണ പരിപാടികളുമായി എത്തുകയാണ് സിനിമാതാരങ്ങൾ. ഹൃസ്വചിത്രങ്ങളും വിഡിയോകളും നൃത്താവിഷ്കാരവുമൊക്കെയായാണ് താരങ്ങൾ ആരാധകരിലേക്ക് കോവിഡ് പ്രതിരോധത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്നത്. ഇത്തരത്തിലൊരു നൃത്തവിഡിയോയാണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

സിനിമാതാരങ്ങളായ ദിവ്യ ഉണ്ണി, മിയ, രചന നാരായണൻകുട്ടി, അഞ്ജു അരവിന്ദ് എന്നിവരാണ് കൊറോണ പ്രതിരോധത്തെക്കുറിച്ചുളള നൃത്ത വിഡിയോയിൽ അണിനിരന്നിരിക്കുന്നത്. കൈകഴുകേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് ചുവടുകളിലൂടെ ഇവർ വിവരിക്കുന്നത്. 

സഞ്ജയ് അംബാല പറമ്പത്താണ് ഈ നൃത്താവിഷ്കാരം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നതും അദ്ദേഹമാണ്. നാദം മുരളിയാണ് സം​ഗീത സംവിധാനം നിർവ്വ​ഹിച്ചതും ​ഗാനം ആലിപിച്ചതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com