കുട്ടി നൈനികയും മലയാളത്തിന്റെ പ്രിയനായികയും, അമ്മയും മകളും ഇരട്ടകളെപ്പോലെ; വൈറലായി ചിത്രം 

ലൈക്ക് മദർ ലൈക്ക് ഡോട്ടർ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്
കുട്ടി നൈനികയും മലയാളത്തിന്റെ പ്രിയനായികയും, അമ്മയും മകളും ഇരട്ടകളെപ്പോലെ; വൈറലായി ചിത്രം 

മ്മയുടെ വഴിയെ സിനിമയിൽ തിളങ്ങാനുള്ള ഒരുക്കത്തിലാണ് കുഞ്ഞ് നൈനിക. കാഴ്ചയിലും രൂപത്തിലുമെല്ലാം അമ്മയെ ഓർമ്മിപ്പിക്കുന്ന നൈനിക തെന്നിന്ത്യയിലെ പ്രിയനടി മീനയുടെ മകളാണ്. അമ്മയെപ്പോലെതന്നെ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരം വിജയ് ചിത്രം ‘തെറി’യിലാണ് ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്. 

തമിഴ് സിനിമയിലൂടൊയിരുന്നു മീനയുടെയും അരങ്ങേറ്റം. ‘സാന്ത്വനം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളത്തിലെത്തിയത്. പിന്നീട് മുൻനിര നായകന്മാർക്കൊപ്പം തിളങ്ങി. മോഹൻലാൽ മീന ജോഡിയെ മലയാള സിനിമയിലെ ഭാ​ഗ്യജോഡികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ച വർണപകിട്ട്, ഉദയനാണ് താരം, നാട്ടുരാജാവ്, ഒളിമ്പ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്മചാരി, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളെല്ലാ ഹിറ്റായിരുന്നു.  മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ആണ് മീന ഒടുവിൽ അഭിനയിച്ച മലയാളചിത്രം.

മകളുടെ ചിത്രത്തിനൊപ്പം തന്റെ കുട്ടിക്കാല ചിത്രവും ചേർത്തുവച്ച് മീന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു ഫോ‌ട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ലൈക്ക് മദർ ലൈക്ക് ഡോട്ടർ എന്നാണ് ചിത്രത്തിന് മീന ക്യാപ്ഷൻ നൽകിയിരിക്കുന്നത്.  ഇരു ചിത്രങ്ങളും കണ്ടാൽ ഇരട്ടകളെപ്പോലെ തോന്നിക്കുമെന്നാണ് ആരാധകരുടെ കമന്റുകൾ. 

2009 ജൂലൈയിലാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്യുന്നത്. 2011 ജനുവരിയിലാണ് മകൾ നൈനിക ജനിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

Like mother like daughter

A post shared by Meena Sagar (@meenasagar16) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com