ആദ്യം പറഞ്ഞത് ജൂനിയർ ആർട്ടിസ്റ്റിനെക്കൊണ്ട് ചെയ്യിക്കാവുന്ന വേഷമെന്ന്; ഒരു രം​ഗത്തിൽ വന്നുപോകേണ്ട ഇടിയൻ രാജപ്പൻ വില്ലനായത് ഇങ്ങനെ

ജൂനിയർ ആർട്ടിസ്റ്റിനെക്കൊണ്ട് ചെയ്യിക്കാവുന്ന വേഷമാണെന്നും നീ വന്നു ചെയ്തുതരണം എന്നുമാണ് ലോഹിതദാസ് പറഞ്ഞത്
ആദ്യം പറഞ്ഞത് ജൂനിയർ ആർട്ടിസ്റ്റിനെക്കൊണ്ട് ചെയ്യിക്കാവുന്ന വേഷമെന്ന്; ഒരു രം​ഗത്തിൽ വന്നുപോകേണ്ട ഇടിയൻ രാജപ്പൻ വില്ലനായത് ഇങ്ങനെ

മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിൽ എത്തിയ ചിത്രമാണ് കസ്തൂരിമാൻ. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ ഷമ്മി തിലകനും എത്തിയിരുന്നു. ഇടിയൻ രാജപ്പൻ എന്ന വില്ലൻ വേഷത്തിലാണ് ഷമ്മി എത്തിയത്. എന്നാൽ ചിത്രത്തിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് ലോഹിതദാസ് വിളിക്കുമ്പോൾ പറഞ്ഞിരുന്നത് ​ചെറിയ രം​ഗത്തിൽ വന്നുപോകുന്ന ഒരു കഥാപാത്രമാണ് എന്നാണ്.ജൂനിയർ ആർട്ടിസ്റ്റിനെക്കൊണ്ട് ചെയ്യിക്കാവുന്ന വേഷമാണെന്നും നീ വന്നു ചെയ്തുതരണം എന്നുമാണ് ലോഹിതദാസ് പറഞ്ഞത്. എന്നാൽ ആ കഥാപാത്രം ചിത്രത്തിലെ ഏറ്റവും പ്രധാന റോളുകളിൽ ഒന്നായി മാറി. ഷമ്മി തിലകനാണ് ചിത്രത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട രം​ഗവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഷമ്മി തിലകന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇടിയൻ_രാജപ്പൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ കഥാപാത്രം, ചെയ്യുവാൻ എന്നെ ലോഹിയേട്ടൻ വിളിച്ചപ്പോൾ പറഞ്ഞത്..; ഇത് ഒരു കാമ്പസ് പ്രണയകഥയാണ്..; ഇതിൽ, 'ഗസ്റ്റ് അപ്പിയറൻസ്' ആയി വരുന്ന ഒരു പോലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്..; ഒരു ജൂനിയർ ആർട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്..! അങ്ങനെ പോയി ചെയ്ത സീനുകൾ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.!

എന്നാൽ..; ഈ സീനുകൾ ഷൂട്ട് കഴിഞ്ഞ് ഞാൻ മടങ്ങി പോകാൻ തുടങ്ങുമ്പോൾ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു..; ഷമ്മീ, ചിലപ്പോൾ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും..; ചാക്കോച്ചന്റെ കൂടെ ഒരു സീൻ കൂടി ഉൾപ്പെടുത്തുവാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്, എന്ന്..! അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളിൽ നിന്ന് കൊണ്ടുള്ള സീൻ..! ആ സീനും കഴിഞ്ഞപ്പോൾ വീണ്ടും അദ്ദേഹം പറഞ്ഞു. "ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും". എന്ന്..! അങ്ങനെ ഘട്ടംഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടൻ ജന്മം കൊടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com