'അങ്ങ് ഒരു അവസരം തന്നില്ലാരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു'; നന്ദികുറിച്ച് അനുശ്രി 

ആദ്യ സിനിമ തിയറ്ററിലെത്തിയിട്ട് ഏട്ട് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി
'അങ്ങ് ഒരു അവസരം തന്നില്ലാരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു'; നന്ദികുറിച്ച് അനുശ്രി 

ദ്യ സിനിമ തിയറ്ററിലെത്തിയിട്ട് ഏട്ട് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി അനുശ്രി. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായാണ് അനുശ്രി ബി​ഗ് സ്ക്രീനിലെത്തിയത്. അഭിനേതാക്കളെ തേടിയുള്ള റിയാലിറ്റി ഷോയിൽ നിന്നാണ് സിനിമാ രം​ഗത്തേക്ക് അനുശ്രി എത്തിയത്. ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിൽ നിർണ്ണായക സ്ഥാനം വഹിച്ച സംവിധായകൻ ലാൽ ജോസിന് നന്ദികുറിച്ചാണ് അനുശ്രിയുടെ വാക്കുകൾ. 

ഡയമണ്ട് നെക്ലേസ്ൽ ദുബായ്ക്കാരന്റെ ഭാര്യയായെത്തിയ നാടന്‍ പെണ്‍കുട്ടിയെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ അനുശ്രീക്ക് കഴി‍ഞ്ഞു. "ലാൽ ജോസ് എന്ന സംവിധായകനിലൂടെ ....എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8വർഷം...എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വർഷം മുന്നേ ഉള്ള ഈ ദിവസം ആണ്‌ ...ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം,എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം ,ആദ്യമായി ഡബ്ബിങ് ചെയ്തത്,തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട് ..എല്ലാവരോടും ഒരുപാട് നന്ദി ..എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും ...പ്രത്യേകിച്ച് ലാൽസാറിനോട് ..ലാൽ സാർ..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു ...ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ്", സോഷ്യൽ മീഡിയ പേജുകളിൽ അനുശ്രി കുറിച്ചു. 

ലാൽ ജോസ്, ഫഹദ് ഫാസിൽ, സംവൃത സുനിൽ, ​ഗൗതമി നായർ, സമീർ താഹിർ, ഇക്ബാൽ കുറ്റിപ്പുറം എന്നിവരെ ടാ​ഗ്  ചെയ്ത് അനുശ്രി കുറിച്ചു. 2012 മെയ് നാലിന് റിലീസായ ഡയമണ്ട് നെക്ക്‌ലേസിന് വേണ്ടി തിരക്കഥ ഒരുക്കിയത് ഇഖ്ബാല്‍ കുറ്റിപ്പുറമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com