സാരിയിൽ സുന്ദരിയായി കാർത്തിക; വീട്ടിലിരുന്ന് വണ്ണം കുറഞ്ഞോ എന്ന് ആരാധകർ; ചിത്രങ്ങൾ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്
സാരിയിൽ സുന്ദരിയായി കാർത്തിക; വീട്ടിലിരുന്ന് വണ്ണം കുറഞ്ഞോ എന്ന് ആരാധകർ; ചിത്രങ്ങൾ

ദുൽഖർ സൽമാന്റെ നായികയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് കാർത്തിക മുരളീധരൻ. പിന്നീട് മമ്മൂട്ടിക്കൊപ്പം അങ്കിൾ എന്ന ചിത്രത്തിലാണ് കാർത്തിക എത്തിയത്. മികച്ച പ്രകടനം കൊണ്ട് ആരാധക ശ്രദ്ധ നേടിയെങ്കിലും കാർത്തികയെ പിന്നീട് സിനിമയിൽ കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. സാരിയുടുത്ത് വമ്പൻ മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

. . @clintsoman

A post shared by Karthika Muralidharan (@karthikahp) on

സ്ലീവ് ലസ് ബ്ലൗസിനൊപ്പം നീല നിറത്തിലുള്ള സാരിയാണ് താരം ഉടുത്തിരിക്കുന്നത്. സാരിയിൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. അതിനൊപ്പം വണ്ണം കുറഞ്ഞതിനെക്കുറിച്ചും നിരവധി പേർ ചോദിക്കുന്നുണ്ട്. ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് തടികുറയ്ക്കുകയായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. ക്വാറന്റൈൻ ഡേയ്സ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മുംബൈയിലാണ് താരം താമസിക്കുന്നത്. പ്രശസ്ത ഛായാ​ഗ്രാഹകൻ പികെ മുരളീധരന്റെ മകളാണ്. ഇപ്പോൾ പഠനത്തിലാണ് കാർത്തിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com