ഇങ്ങനെയും ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു, എന്തിനാണ് സഖാവെ കേരളത്തെ അനാഥമാക്കി ഇത്രയും നേരത്തെ പോയത്

മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നു എന്നും സുരേഷ് ​ഗോപി ഫേയ്സ്ബുക്കിൽ കുറിച്ചു
ഇങ്ങനെയും ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു, എന്തിനാണ് സഖാവെ കേരളത്തെ അനാഥമാക്കി ഇത്രയും നേരത്തെ പോയത്

മുൻ മുഖ്യമന്ത്രി ഇകെ നായനാരെ ഓർമിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി. അദ്ദേഹത്തിന്റെ പഴയകാല വിഡിയോ പങ്കുവെച്ചുകൊണ്ട് ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു എന്നാണ് താരം കുറിച്ചത്. ഇപ്പോൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നു എന്നും സുരേഷ് ​ഗോപി ഫേയ്സ്ബുക്കിൽ കുറിച്ചു. 

'ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു.....എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.'- എന്നാണ് താരം പറഞ്ഞത്. ഒരാൾ മുഖ്യമന്ത്രിയെ ഫോൺ വിളിച്ച് തങ്ങളുടെ നാട്ടിലെ പ്രശ്നങ്ങൾ പറയുന്നതാണ് വിഡിയോയിൽ. വളരെ സരസമായാണ് നായനാർ തന്നെ ഫോൺവിളിക്കുന്ന ആളിനോട് സംസാരിക്കുന്നത്. 

എന്തായാലും സുരേഷ് ​ഗോപിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നായനാരുടെ ഓർമകൾ പങ്കുവെച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ കേരളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുമ്പോൾ ഇത്തരം പരാമർശം നടത്തുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരുമുണ്ട്. സുരേഷ് ​ഗോപിയുടെ മക്കൾ പിണിറായി വിജയന്റെ വിഡിയോ പങ്കുവെച്ച് ഇതുപോലെ തന്നെ പറയുമെന്നും കമന്റ് ചെയ്യുന്നവരുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com