'നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് അനുശ്രീ; വീട്ടിലേക്ക് വരാമെന്ന് ആരാധകർ

തന്റെ നാത്തൂൻ ​ഗർഭിണിയാണെന്ന വിവരമാണ് അനുശ്രീ ആരാധകരെ അറിയിച്ചത്
'നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് അനുശ്രീ; വീട്ടിലേക്ക് വരാമെന്ന് ആരാധകർ

ലോക്ക്ഡൗൺ കാലം വീട്ടിലിരുന്ന് ആഘോഷമാക്കുകയാണ് നടി അനുശ്രീ. ഇപ്പോൾ ഇതാ അനുശ്രീയെയും കുടുംബത്തേയും കൂടുതൽ സന്തോഷത്തിലാക്കിയ ഒരു വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ് താരം. തന്റെ നാത്തൂൻ ​ഗർഭിണിയാണെന്ന വിവരമാണ് അനുശ്രീ ആരാധകരെ അറിയിച്ചത്. അതുമാത്രമല്ല നാത്തൂർ ​ഗർഭിണി ആയാലുള്ള ​ഗുണങ്ങളും താരം പങ്കുവെക്കുന്നുണ്ട്. 

‘വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്പർ വൺ പലഹാരങ്ങള്‍, നമ്പർ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. നാത്തൂന് കിട്ടിയ പഴങ്ങളുടേയും പലഹാരങ്ങളുടേയും ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 

താരത്തിന്റെ സഹോദരനും നാത്തൂനും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലർ താരത്തിന്റെ വീട്ടിലേക്കുള്ള വഴിയും അന്വേഷിക്കുന്നുണ്ട്. 2017 ജൂൺ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ. 
ലോക്ക്ഡൗൺ കാലം വളരെ ക്രിയേറ്റീവായാണ് അനുശ്രീ ഉപയോ​ഗിച്ചത്. നാടൻ ഫോട്ടോഷൂട്ടിനൊപ്പം താരത്തിന്റെ ടിക് ടോക്ക് വിഡിയോകളും ശ്രദ്ധ നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com