സീരിയസായി ക്ലാസ് അറ്റന്റ് ചെയ്ത് എലി, സത്യം എന്തെന്ന് ടീഷർട്ട് പറയുമെന്ന് ബേസിൽ

ഹെഡ്സെറ്റ് വെച്ച് വളരെ സീരിയസായി ഇരിക്കുന്ന എലിസബത്താണ് ചിത്രത്തിൽ
സീരിയസായി ക്ലാസ് അറ്റന്റ് ചെയ്ത് എലി, സത്യം എന്തെന്ന് ടീഷർട്ട് പറയുമെന്ന് ബേസിൽ

ലോക്ക്ഡൗൺ കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് താരങ്ങൾ. സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ ഭാര്യ അൽപ്പം തിരക്കിലാണ്. ലോക്ക്ഡൗൺ ആയതോടെ പഠനം ഓൺലൈനിലേക്ക് മാറിയതിനാൽ ലാപിന് മുന്നിൽ കുത്തിയിരിക്കുകയാണ് ബേസിലിന്റെ ഭാര്യ എലിസബത്ത്. രസകരമായ അടിക്കുറിപ്പിലാണ് താരം ഭാര്യയുടെ പഠന വിവരം പങ്കുവെച്ചിരിക്കുന്നത്. 

ഹെഡ്സെറ്റ് വെച്ച് വളരെ സീരിയസായി ഇരിക്കുന്ന എലിസബത്താണ് ചിത്രത്തിൽ. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് എലിസബത്ത് ഇരിക്കുന്നത്.  “എലി അവളുടെ എംബിഎ ക്ലാസ് അറ്റൻഡ് ചെയ്യുന്നു, അവളുടെ ടീഷർട്ട് പറയുന്നു സത്യമെന്താണെന്ന്,” എന്നാണ് താരം കുറിച്ചത്. ഭാര്യയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ബേസിലിന്റേയും എലിസബത്തിന്റേയും ഏഴു വർഷത്തെ പ്രണയം 2017 ലാണ് പൂവണിഞ്ഞത്. ഭാര്യയ്ക്കൊപ്പമുള്ള താരങ്ങൾ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കുഞ്ഞിരാമായണമാണ് ബേസിൽ സംവിധാനം ചെയ്ത ചിത്രം. ടൊവിനോ തോമസിനെ നായകനാക്കിയുള്ള മിന്നൽ മുരളി അണിയറയിൽ ഒരുങ്ങുകയാണ്. ലോക്ക്ഡൗണിനെ തുടർന്നാണ് ചിത്രീകരണം നിർത്തിവെക്കേണ്ടിവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com