ഷോർട്ട്സ് ഇട്ട് എസ്തറിന്റെ ഡാൻസ്; വിഡിയോയ്ക്ക് അശ്ലീല കമന്റുകൾ  

സുഹൃത്തുക്കളുമായി ചേർന്ന് എസ്തർ ഒരുക്കിയ ഒരു ഡാൻസ് വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്
ഷോർട്ട്സ് ഇട്ട് എസ്തറിന്റെ ഡാൻസ്; വിഡിയോയ്ക്ക് അശ്ലീല കമന്റുകൾ  

ബാലതാരമായെത്തി മലയാള പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് എസ്തർ അനിൽ. മോഹൻലാൽ നായകനായ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ പ്രകടനമാണ് എസ്തറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ഓള് എന്ന സിനിമയിലൂടെ നായികയായും എസ്തർ ബി​ഗ് സ്ക്രീനിലെത്തി. 

ലോക്ക്ഡൗൺ നാളിൽ സുഹൃത്തുക്കളുമായി ചേർന്ന് എസ്തർ ഒരുക്കിയ ഒരു ഡാൻസ് വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വ്യത്യസ്ത ഇടങ്ങളിലിരുന്ന് മൊ‌ബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ചേർത്തുവച്ചാണ് വിഡിയോ ഒര‌ുക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഒന്നരലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടുകഴിഞ്ഞത്. 

വിഡിയോയ്ക്ക് പങ്കുവച്ചതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണവും എസ്തറിന് നേരിടേണ്ടിവന്നു. നൃത്തം ചെയ്യാൻ എസ്തർ ധരിച്ച വേഷമാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. വീട്ടിൽ അച്ചനും അമ്മയുമൊക്കെയുണ്ടോ, ഇതാണോ വീട്ടിലെ വേഷം, എന്നിങ്ങനെ നീളുന്നു സൈബർ ലോകത്തെ വിമർശനങ്ങൾ. ഇവൾ സന്തോഷ് പണ്ഡിറ്റിന്റെ നായികയായി അഭിനയിക്കാൻ പോവുകയാണോ എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com