അഭിനേതാക്കളായി തടവുകാരും പൊലീസുകാരും; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഷോർട്ട്ഫിലിം ഹിറ്റ്

നടൻ മോഹൻലാൽ റിലീസ് ചെയ്ത വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു
അഭിനേതാക്കളായി തടവുകാരും പൊലീസുകാരും; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഷോർട്ട്ഫിലിം ഹിറ്റ്

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് പൊലീസുകാർ. ഇപ്പോൾ ഇതാ കണ്ണൂർ സെൻട്രൽ ജയിലിൽ ഷൂട്ട് ചെയ്ത ഹ്രസ്വ ചിത്രം പുറത്തുവന്നിരിക്കുകയാണ്. തടവുകാരും ജയിലുദ്യോ​ഗസ്ഥരും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ഷോട്ട്ഫിലിമിൽ  ലോക്കഡൗണിലെ തടവുകാരുടെ നൊമ്പരങ്ങളും അവരുടെ കുടുംബത്തിന്റെ പ്രശ്നങ്ങളുമാണ് പറയുന്നത്. നടൻ മോഹൻലാൽ റിലീസ് ചെയ്ത വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. 

എട്ടു മിനിറ്റോളം വരുന്ന വിഡിയോ പൂർണമായും ഷൂട്ട് ചെയ്തിരിക്കുന്നത് കണ്ണൂർ ജയിലിലാണ്. ഒരു മണിക്കൂറുകൊണ്ടായിരുന്നു ഷൂട്ടിങ്. ചിത്രത്തിന്റെ അവസാനം നടൻ ജയറാമും സന്ദേശവുമായി എത്തുന്നുണ്ട്. പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നതിനൊപ്പം ജയിലിൽ സാനിറ്റൈസറും  മുഖാവരണവും നിർമിക്കുന്നതിനെക്കുറിച്ചും സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. 

 ഗൗതം പ്രദീപാണ്‌ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിർവഹിച്ചത്. നിർമാണ ചെലവ് വഹിച്ചത് സബ്ജയിൽ ഉദ്യോഗസ്ഥരാണ്. ജയിൽ സൂപ്രണ്ട് ടി.കെ.ജനാർദനൻ, റീജണൽ വെൽഫയർ ഓഫീസർ കെ.വി.മുകേഷ്, ജയിലുദ്യോഗസ്ഥർ, തടവുകാർ എന്നിവർക്കുപുറമെ ഘന ശ്രീജയൻ കതിരൂർ, തന്മയ ധർമടം എന്നിവരും അഭിനയിച്ചു. സരിൻ രവീന്ദ്രനാണ് ക്യാമറയും എഡിറ്റിങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com