ആറ് മിനിറ്റ് രം​ഗത്തിന് ചെലവാക്കുന്നത് ആറ് കോടി രൂപ; അല്ലു അർജുൻ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ത്യയിലേക്ക് മാറ്റി

ചിത്രത്തിലെ പ്രധാനപ്പെട്ട ഈ രംഗം വിദേശത്ത് ചിത്രീകരിക്കാനായിരുന്നു പദ്ധതി
ആറ് മിനിറ്റ് രം​ഗത്തിന് ചെലവാക്കുന്നത് ആറ് കോടി രൂപ; അല്ലു അർജുൻ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ത്യയിലേക്ക് മാറ്റി

തെന്നിന്ത്യൻ യുവതാരം അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പയ്ക്കായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന ചിത്രീകരണം പ്രതിസന്ധി നീങ്ങുന്നതോടെ പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവർത്തകർ. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയിലെ ആറ് മിനിറ്റ് ദൈർഘ്യം വരുന്ന ആക്ഷൻ രം​ഗം ഒരുക്കുന്നത് ആറ് കോടി മുടക്കിയാണ്. 

ചിത്രത്തിലെ പ്രധാനപ്പെട്ട ഈ രംഗം വിദേശത്ത് ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ നിലവിലെ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ തന്നെ ഷൂട്ട് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനാണ് ആറ് കോടി രൂപ ചിലവ് വരുന്ന ആറ് മിനിറ്റിന്റെ  ചേയ്സ് രം​ഗം ഇന്ത്യയിൽ ചിത്രീകരിക്കുന്നത്. പീറ്റർ ഹെയ്നാണ് ആക്‌ഷൻ ഡയറക്ടർ.

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു എത്തുന്നത്. തെന്നിന്ത്യൻ സുന്ദരി രശ്മിക മന്ദാനയാണ് നായിക. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാണം. രംഗസ്ഥലമാണ് സുകുമാറിന്റെ അവസാന ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com