'എന്നും രാവിലെ മേക്കപ്പ് ഇട്ട് കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാനാവുമോ, സ്ലിം ബ്യൂട്ടിയാവാൻ നിന്നാൽ എന്റെ കുഞ്ഞ് പട്ടിണിയാവും'

'ഒമ്പത് മാസം കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാവുന്ന മാറ്റത്തെ സ്വീകരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം'
'എന്നും രാവിലെ മേക്കപ്പ് ഇട്ട് കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാനാവുമോ, സ്ലിം ബ്യൂട്ടിയാവാൻ നിന്നാൽ എന്റെ കുഞ്ഞ് പട്ടിണിയാവും'

വിവാ​ഹ ശേഷം സിനിമയിൽ നിന്ന് മാറിനിന്നെങ്കിലും ശരണ്യയും താരത്തിന്റെ കുടുംബവും എന്നും ക്യാമറ നിരീക്ഷണത്തിലായിരുന്നു. പ്രസവത്തിന് ശേഷം വണ്ണം വെച്ചതിന്റെ പേരിൽ രൂക്ഷമായ ബോഡി ഷെയ്മിങ്ങിനാണ് താരം ഇരയായത്. തന്നെ പരിഹസിച്ചവർക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. കുഞ്ഞിനെ നോക്കേണ്ട സമയത്ത് ജിമ്മിൽ പോയി ശരീരഭാരം കുറയ്ക്കാനും സ്ലിം ബ്യൂട്ടി ആവാനും നോക്കിയാൽ തന്റെ കുഞ്ഞ് പട്ടിണി ആവുമെന്നാണ് താരം പറയുന്നത്. അമ്മയാകുന്നതോടെ ശരീരത്തിൽ മാറ്റങ്ങൾ സ്വാഭാവികമായും സംഭവിക്കുമെന്നും മറ്റുള്ളവരുടെ പറച്ചിലുകൾ അവസാനിപ്പിക്കാനല്ല നമ്മുടെ കുഞ്ഞിന്റെ ആരോ​ഗ്യം സംരക്ഷിക്കാനാണ് നോക്കേണ്ടതെന്നും ശരണ്യ കൂട്ടിച്ചേർത്തു. 

'എന്റെ ജീവിതത്തിൽ ഞാൻ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ്. തടി കൂടിയതും മറ്റും പുറത്തുള്ളവർക്കുള്ള തോന്നലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ജന്മം നൽകിയ കുഞ്ഞിനെ നല്ല രീതിയിൽ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ് ആ നേരത്ത് ഞാൻ ജിമ്മിൽ പോയി ശരീരഭാരം കുറയ്ക്കാനും സ്ലിം ബ്യൂട്ടി ആവാനും നോക്കിയാൽ എന്റെ കുഞ്ഞ് പട്ടിണി ആവും. ഞാനെന്തിനാണ് വെറുതേ ബാലശാപം വാങ്ങിവയ്ക്കുന്നത്. അമ്മയാകുന്നതോടെ ശരീരത്തിൽ മാറ്റങ്ങൾ സ്വാഭാവികമായും സംഭവിക്കും. പക്ഷേ മറ്റുള്ളവരുടെ പറച്ചിലുകൾ അവസാനിപ്പിക്കാനല്ല നമ്മുടെ കുഞ്ഞിന്റെ ആരോ​ഗ്യം സംരക്ഷിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്നാണ് ഞാൻ കരുതുന്നത്. അന്ന് എന്റെ നേരെ ബോഡി ഷെയ്മിങ്ങ് ഉണ്ടായപ്പോൾ അത് ഏറ്റവുമധികം ബാധിച്ചത് എന്റെ കുടുംബത്തെയാണ്. എനിക്കത് വലിയ കാര്യമായൊന്നും തോന്നിയില്ല.' - താരം പറഞ്ഞു. 

വണ്ണം വച്ചെന്നും വണ്ണം കുറഞ്ഞെന്നും പറഞ്ഞ് ബോഡി ഷെയ്മിങ്ങ് നേരിടുന്ന അമ്മമാർ യാഥാർഥ്യത്തെ ഉൾക്കൊള്ളണമെന്നാണ് ശരണ്യ പറയുന്നത്. ഒമ്പത് മാസം കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാവുന്ന മാറ്റത്തെ സ്വീകരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് സ്വയം മനസിലാക്കണം ഒരമ്മ. ആരോ​ഗ്യസ്ഥിതി അനുസരിച്ച് സമയമെടുത്ത് വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും താരം പറഞ്ഞു. കുഞ്ഞുങ്ങളുടെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷിക്കുന്ന അമ്മയാണ് താനെന്നും. വാവയ്ക്ക് ആദ്യത്തെ പല്ല് വന്നത്, ആദ്യമായി ചിരിച്ചത്, മുട്ടിലിഴഞ്ഞത്, നടന്നത് ഇതെല്ലാം ഏതൊരു അമ്മയ്ക്കും എന്നത് പോലെ എനിക്കും ഏറെ സന്തോഷം പകർന്ന നിമിഷങ്ങളാണ്. അതല്ലാതെ ഒരു സെലിബ്രിറ്റി മോം ആയി എന്നും രാവിലെ മേക്കപ്പ് ഇട്ട് കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാനാവുമോ.  പുറത്ത് നിന്ന് നോക്കുന്നവർക്ക് മാത്രമാണ് ആ സെലിബ്രിറ്റി സ്റ്റാറ്റസ് കാണാനാവുന്നതെന്നും ശരണ്യ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com