'എന്റെ കാമുകനെക്കുറിച്ച് വീട്ടുകാർ എന്തുപറയുമെന്ന് ചിന്തിച്ചിരുന്നു, അവർ സമ്മതിച്ചില്ലായിരുന്നെങ്കിൽ വേർപിരിഞ്ഞേനെ'

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരം മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി പ്രണയത്തിലാണ്
'എന്റെ കാമുകനെക്കുറിച്ച് വീട്ടുകാർ എന്തുപറയുമെന്ന് ചിന്തിച്ചിരുന്നു, അവർ സമ്മതിച്ചില്ലായിരുന്നെങ്കിൽ വേർപിരിഞ്ഞേനെ'

വീട്ടുകാർ സമ്മതിച്ചില്ലായിരുന്നെങ്കിൽ തന്റെ പ്രണയവുമായി മുന്നോട്ടുപോകില്ലായിരുന്നു എന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി തപ്സി പന്നു. ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരം മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി പ്രണയത്തിലാണ്. തന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ തന്നെ താരം വെളിപ്പെടുത്തിയിരുന്നു. 

മാതിയസിനെക്കുറിച്ച് തന്റെ കുടുംബത്തിന്റെ അഭിപ്രായമെന്തെന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നാണ് താരം പറയുന്നത്. എന്നാൽ എന്റെ അനിയത്തിക്കും മാതാപിതാക്കള്‍ക്കുമെല്ലാം ഈ ബന്ധത്തെക്കുറിച്ച് അറിയാം. അവര്‍ക്ക് ഈ ബന്ധത്തിനു സമ്മതവുമാണ്. അല്ലെങ്കില്‍ അതുമായി എനിക്ക് യോജിച്ചു പോകാന്‍ പറ്റുമായിരുന്നില്ല എന്നാണ് താരം പറയുന്നത്. 

പ്രണയത്തെക്കുറിച്ച് ഒളിച്ചു വയ്‌ക്കേണ്ട കാര്യം തനിക്കില്ലെന്നും ആ വ്യക്തി ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്നും താരം വ്യക്തമാക്കി. എന്നാൽ ഈ ബന്ധം നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ തകര്‍ത്തു കളയുമായിരുന്നെന്നും തപ്സി പറഞ്ഞു. തപ്സിയുടെ ബന്ധത്തിൽ തങ്ങൾക്കും സന്തോഷമുണ്ടെന്ന് അമ്മ നിര്‍മാല്‍ജീത് പന്നുവും വ്യക്തമാക്കി. 

ബോളിവുഡിലെ വിജയതാരമാണ് തപ്സി. അടുത്തിടെ ഇറങ്ങിയ ഥപ്പട് എന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ 
 എത്തിയതോടെ സിനിമയെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com