റോഡ് മൂവിയായി ലോക്ക്ഡൗണ്‍ വരുന്നു; മഹാമാരിയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ ചിത്രം

ഷൂട്ടിങ്ങ് നടത്താനുള്ള അനുവാദത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍
റോഡ് മൂവിയായി ലോക്ക്ഡൗണ്‍ വരുന്നു; മഹാമാരിയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ ചിത്രം

ലോക്ക്ഡൗണിനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ സിനിമ ഒരുങ്ങുന്നു. ലോക്ക്ഡൗണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സൂരജ് സുബ്രഹ്മണ്യനാണ്. ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവി വിഭാഗത്തില്‍പ്പെടുന്ന ചിത്രം ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. 

വൈറസ് സിനിമയെപ്പോലെ മഹാമാരിയെക്കുറിച്ചല്ല തങ്ങളുടെ ചിത്രം പറയുന്നതെന്നാണ് സംവിധായകന്റെ വാക്കുകള്‍. കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കഥയും കഥാപാത്രങ്ങളും മുന്നോട്ടുപോകുന്നത്. സൂരജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഞൊടിയിടയില്‍ രൂപപ്പെടുത്തിയെടുത്ത പ്രൊജക്ടല്ല ഇതെന്നും ആറ് മാസമായി കഥയുടെ പിന്നാലെയാണെന്നുമാണ് സൂരജ് പറയുന്നത്. ആദ്യം ഹര്‍ത്താലിനെ പശ്ചാത്തലമാക്കിയാണ് കഥ ഒരുക്കിയത്. 48 മണിക്കൂറിന്റെ കഥ പൂര്‍ണമായും രാത്രിയിലായിരുന്നു. എന്നാല്‍ ലോക് മുഴുവന്‍ അടച്ചിട്ട പശ്ചാത്തലത്തില്‍ ഹര്‍ത്താലിന്റെ കഥ പറയുന്നത് ശരിയല്ലെന്ന് തീരുമാനത്തിലാണ് തിരക്കഥയില്‍ മാറ്റം വരുത്തിയത്. അതോടെ ലോക്ക്ഡൗണ്‍ കഥാപാത്രങ്ങളെ ബാധിക്കുന്നതായി മാറ്റി എഴുതി. കൂടാതെ കുറച്ച് സംഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്തെ യഥാര്‍ത്ഥ വിഷ്വലുകള്‍ കൂട്ടിച്ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും സൂരജ് പറഞ്ഞു. 

ഷൂട്ടിങ്ങ് നടത്താനുള്ള അനുവാദത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. അഭിനേതാക്കളും ടെക്‌നീഷ്യന്മാരുമുള്‍പ്പടെ 20 പേരാണ് സിനിമയുടെ ക്രൂവിലുണ്ടാവുക. രാത്രിയാവും ഷൂട്ടിങ് നടക്കുക. അതിനാല്‍ പൊതുജനങ്ങളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകില്ല എന്നും സംവിധായകന്‍ വ്യക്തമാക്കി. 

രാഹുല്‍ മാധവനും സഞ്ജു ശിവറാമുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്ന. ശബരീഷ് വര്‍മ, ജിനു ജോസഫ്, സിജോയ് വര്‍ഗീസ്, ബിജു സോപാനം ഉള്‍പ്പടെ മികച്ച താരനിരതന്നെ ചിത്രത്തിലുണ്ട്. തിരുവനന്തപുരത്താണ് ഷൂട്ടിങ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ 85 ശതമാനവും റോഡിലാണ് നടക്കുന്നത് എന്നാണ് സൂരജ് പറയുന്നത്. രാത്ര 7.30 മുതല്‍ രാവിലെ 4.30 വരെ ഷൂട്ടിങ് നടത്താനാണ് തീരുമാനം. ജെബിന്‍ ജേക്കബാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com