'ഇത് ചതി'; ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും പടങ്ങൾ ഇനി തീയേറ്റർ കാണില്ലെന്ന് ലിബർട്ടി ബഷീർ 

'ഇത് ചതി'; ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും പടങ്ങൾ ഇനി തീയേറ്റർ കാണില്ലെന്ന് ലിബർട്ടി ബഷീർ 

 വലിയ ഹിറ്റുകൾ നേടിയ നിർമാതാവും നടനും നടത്തിയ നീക്കം അം​ഗീകരിക്കാനാകില്ലെന്ന് തുറന്നടിച്ചു

യസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ഓൺലൈനിൽ റിലീസിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെ‍ഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് വിജയ് ബാബുവാണ്. സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിലുളള നീക്കം ചതിയാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. 

പുതുമുഖ നിർമാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെങ്കിൽ മനസിലാക്കാനാകുമെന്ന് പറഞ്ഞ അദ്ദേഹം  വലിയ ഹിറ്റുകൾ നേടിയ നിർമാതാവും നടനും നടത്തിയ നീക്കം അം​ഗീകരിക്കാനാകില്ലെന്ന് തുറന്നടിച്ചു. ചിത്രം ആമസോൺ പോലുള്ള ഓൺലൈൻ റിലീസ് പ്ലാറ്റ്ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കിൽ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് ‌‌ലിബർട്ടി ബഷീർ പറഞ്ഞു. 

"സിനിമ തീയേറ്റിൽ കളിച്ചാലേ അയാൾ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വരുമ്പോൾ അയാൾ സീരിയൽ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങൾ കൈക്കൊള്ളുന്നത്", ഒരു പ്രമുഖ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ലിബർട്ടി ബഷീർ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com