'ഇത് ഡാന്‍സ് ബാര്‍ അല്ല', 'കോപ്രാളിത്തരം', 'കാട്ടുവാസിയെ പോലുണ്ട്'; സദാചാരക്കാര്‍ക്ക് കിടിലന്‍ മറുപടിയുമായി റിമ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2020 10:41 AM  |  

Last Updated: 15th May 2020 10:41 AM  |   A+A-   |  

rima_kallingal

 

ൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ ഉയരുന്ന വിമർശന കമന്റുകൾക്ക് തക്ക മറുപടിയുമായി നടി റിമ കല്ലിങ്കല്‍. സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിൽ വച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയായിരുന്നു നടിക്കെതിരെ സദാചാര ആക്രമണം. ഇതേത്തുടർന്ന് യാത്രക്കിടയിൽ പകർത്തിയ കൂടുതൽ ചിത്രവും വിഡിയോയുമടക്കം നടി ഷെയർ ചെയ്യുകയായിരുന്നു. 

കൊട്ടാരമാണെന്ന് വിശദമായി പറയുന്നുണ്ടെങ്കിലും ആരാധനാലയമാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരുകൂട്ടർ നടിയെ വിമർശിക്കുന്നത്. ഇത് ഡാന്‍സ് ബാര്‍ അല്ലെന്നും കോപ്രാളിത്തരം കാണിക്കരുതെന്നുമൊക്കെയാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രമാണ് സ്പെയ്നിലെ സെവില്ലയിൽ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം. 

ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ സ്ഥലം നിങ്ങൾക്ക് ഓർമയുണ്ടോ? എന്ന് ചോദിച്ചാണ് റിമ ആദ്യ ചിത്രം പങ്കുവച്ചത്.  ​ഗെയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയാണ് ഇതെന്നുള്ള ഉത്തരം ഉടനെ എത്തി. ഷോർട്ട്സും ചുവന്ന ടോപ്പുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. 

ലോറൻസ് ഓഫ് അറേബ്യ, സ്റ്റാർ വാർസ് തുടങ്ങിയ സിനിമകൾക്കും ഈ കൊട്ടാരം ലൊക്കേഷനായിട്ടുണ്ട്.  ‘നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. എന്നാൽ ഈ വിശേഷണം വളരെയധികം ഇഷ്ടപ്പെട്ട തരത്തിലായിരുന്നു റിമയുടെ മറുപടി. ആദിവാസി എന്നാണോ നിങ്ങളുദ്ദേശിച്ചത്? നല്ല വാക്കുകള്‍ക്ക് നന്ദി. അവരാണ് ഈ ഭൂമിയുടെ യഥാര്‍ത്ത രാജ്ഞിമാരും രാജാക്കന്മാരും അല്ലേ!?, ഇതാണ് റിമ നല്‍കിയ മറുപടി.