ജയശ്രീക്ക് വേണ്ടി പൂര്‍ണിമ, ഫാത്തിമയ്ക്കായി റിമ;  ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ താരങ്ങളും 

പൂർണിമയുടെ നോമിനേഷൻ ഏറ്റെടുത്താണ് റിമ സഹായഹസ്തവുമായി എത്തിയത്
ജയശ്രീക്ക് വേണ്ടി പൂര്‍ണിമ, ഫാത്തിമയ്ക്കായി റിമ;  ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ താരങ്ങളും 

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ ദിനങ്ങൾ സ്ത്രീകളെ വിപരീതമായി ബാധിക്കുമെന്ന തരത്തിൽ ഏറെ വാർത്തകൾ ഉണ്ടായിരുന്നു. ഇത് ശരിവച്ചുകൊണ്ട് നിരവധി ഗാര്‍ഹിക പീഡന വാർത്തകളും പിന്നാലെയുണ്ടായി.  ലോക്ക്ഡൗണ്‍ കാലത്തെ നിരാശയകറ്റാന്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്നുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ പുറത്തുവിട്ട പരാതികളുടെ എണ്ണം സൂചിപ്പിക്കുന്നു. ഇപ്പോഴിതാ അതിഗൗരവകരമായ ഈ വിഷയത്തെ നേരിടാൻ സഹായവുമായി സിനിമാതാരങ്ങളും രം​ഗത്തെത്തിക്കഴിഞ്ഞു. 

സ്നേഹ എന്ന എൻജിഒ-യുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായാണ് താരങ്ങൾ സഹായമെത്തിക്കുന്നത്. മലയാള നടിമാരായ പൂർണിമ ഇന്ദ്രജിത്, റിമ കല്ലിങ്കൽ എന്നിവർ ഇതിന്റെ ഭാ​ഗമായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്ന ചലഞ്ച്, നോമിനേഷൻ രീതിയിലാണ് ഇവർ സ്നേഹ എൻജിഒ-യുടെ ഭാ​ഗമായിരിക്കുന്നത്. പൂർണിമയുടെ നോമിനേഷൻ ഏറ്റെടുത്താണ് റിമ സഹായഹസ്തവുമായി എത്തിയത്. ​ഗീതു മോഹൻദാസ്, അഞ്ജലി മേനോൻ, പാർവതി ഓമനക്കുട്ടൻ എന്നിവരാണ് പൂർണിമ നോമിനേറ്റ് ചെയ്ത മറ്റ് താരങ്ങൾ. 

എന്ന പേജിൽ നിന്ന് നിങ്ങൾ സഹായിക്കാൻ ആ​ഗ്രഹിക്കുന്ന ആളെ കണ്ടെത്തിയ ശേഷം സംഭാവനകൾ നൽകാനാകും. ഇതിനുശേഷം നിങ്ങളുടെ ചിത്രത്തിനൊപ്പം അവരുടെ പേര് ചേർത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, മലൈക അറോറ, കരിഷ്മ കപൂര്‍, ബിപാഷ ബസു, ശില്‍പ ഷെട്ടി, ശ്രുതി ഹസന്‍ എന്നിങ്ങനെ നിരവധിപ്പേർ ഈ സംരംഭത്തിൽ പങ്കാളികളായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com