'നല്ലതിനുവേണ്ടി പോരാടാൻ അവൾക്ക് ഭയമില്ല'; ജ്യോതികയുടെ സിനിമയുടെ റിലീസ് ഓൺലൈനിൽ തന്നെ; തിയതി പ്രഖ്യാപിച്ച് സൂര്യ  

മെയ് 29 ന് ചിത്രം ആരാധകർക്കരിൽ എത്തുമെന്ന് നടനും നിർമാതാവുമായി സൂര്യ പ്രഖ്യാപിച്ചു
'നല്ലതിനുവേണ്ടി പോരാടാൻ അവൾക്ക് ഭയമില്ല'; ജ്യോതികയുടെ സിനിമയുടെ റിലീസ് ഓൺലൈനിൽ തന്നെ; തിയതി പ്രഖ്യാപിച്ച് സൂര്യ  

വിലക്കേർപ്പെടുത്തുമെന്ന ഭീഷണികൾ നിലനിൽക്കുന്നതിന് ഇടയിലും ജ്യോതിക നായികയാകുന്ന സിനിമയുടെ ഓൺലൈൻ റിലീസുമായി അണിയറ പ്രവർത്തകർ മുന്നോട്ട്. പൊൻമകൾ വന്താൽ എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനാണ് തീരുമാനം. മെയ് 29 ന് ചിത്രം ആരാധകർക്കരിൽ എത്തുമെന്ന് നടനും നിർമാതാവുമായി സൂര്യ പ്രഖ്യാപിച്ചു. ഭീഷണികൾക്ക് മുന്നിൽ വീഴില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. 

പൊൻമകൾ വന്നാൽ മെയ് 29 ന് നിങ്ങൾക്ക് മുന്നിൽ എത്തുന്നതിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നല്ലതിനുവേണ്ടി പോരാടാൻ അവൾക്ക് ഭയമില്ല- എന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജെജ‌െ ഫ്രെഡ്രിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാനറോളിലാണ് ജ്യോതിക എത്തുന്നത്. സൂര്യയാണ് ചിത്രത്തിന്റെ നിർമാതാവ്. 

ചിത്രം റിലീസിന് തയാറെടുക്കുന്നതിനിടയിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് തുടർന്ന് ഓൺലൈനിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഓൺലൈൻ റിലീസുമായി മുന്നോട്ടുപോയാൽ സൂര്യയുടെ നിർമാണ കമ്പനിയായ ടുഡി എൻർടൈൻമെന്റ്സിന്റെ ചിത്രങ്ങൾ തീയെറ്ററുകളിൽ വിലക്കും എന്നാണ് തീയെറ്റർ ഉടമകളുടെ സംഘടനകളുടെ ഭീഷണി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com