'നിലനിൽക്കണം എങ്കിൽ ഇതേ വഴിയുളളു', സൂഫിയും സുജാതയും ജൂണിൽ ഓൺലൈനിൽ എത്തുമെന്ന് വിജയ് ബാബു

റംസാന് റിലീസ് ചെയ്യാൻ ഇരുന്നതാണ്. അതിന് പറ്റാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം
'നിലനിൽക്കണം എങ്കിൽ ഇതേ വഴിയുളളു', സൂഫിയും സുജാതയും ജൂണിൽ ഓൺലൈനിൽ എത്തുമെന്ന് വിജയ് ബാബു

യസൂര്യയെ നായകനാക്കി വിജയ് ബാബു നിർമിക്കുന്ന സൂഫിയും സുജാതയും ഓൺലൈൻ റിലീസിന് തയാറാക്കുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. മലയാളത്തിൽ നിന്ന് ആദ്യമായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഇത്. എന്നാൽ വിജയ് ബാബുവിന്റേയും ജയസൂര്യയുടേയും സിനിമകൾ തീയെറ്ററുകൾ കാണില്ലെന്ന ഭീഷണിയും ഉയരുന്നുണ്ട്. ഇപ്പോൾ ഓൺലൈൻ റിലീസ് തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിജയ് ബാബു. 

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് വിജയ് ബാബു പറയുന്നത്. സിനിമ റിലീസ് ചെയ്യാൻ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനിൽക്കണം എങ്കിൽ ഈ വഴിയേ ഉളളു എന്നും അദ്ദേഹം പറഞ്ഞു. റംസാന് റിലീസ് ചെയ്യാൻ ഇരുന്നതാണ്. അതിന് പറ്റാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ചെറിയ സിനിമകൾ ഓൺലൈൻ റിലീസ് ചെയ്യാൻ കിട്ടിയ അവസരം ഉപയോ​ഗിക്കുകയാണ്. ഈ സമയത്ത് ഇതല്ലാതെ വേറെ വഴിയില്ല.ഇങ്ങനെയല്ലെങ്കിൽ ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചുതരാനാകുമെന്ന് തിയേറ്റർ ഉടമകൾക്ക് വാക്കു തരാൻ പറ്റുമോ എന്നും താരം ചോദിച്ചു. ആമസോൺ പ്രൈമിലൂടെ ജൂണിലാണ് ചിത്രം റിലീസ് ചെയ്യുക. 

സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് വെല്ലുവിളി അല്ലെന്നും താരം കൂട്ടിച്ചേർത്തു. വലിയ ചിത്രങ്ങൾ തിയേറ്ററിൽ കൂടുതൽ ഓടാനും ഈ തീരുമാനം സഹായകമാകുമെന്നും വിജയ് ബാബു പറഞ്ഞു. ജയസൂര്യ നായകനാവുന്ന ചിത്രത്തിൽ അദിതി റാവു ഹൈദറാണ് നായികയായി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com