'എന്റെ കാലുകൾ മികച്ചതാണെന്ന് അവർ പറഞ്ഞു'; 19 വയസിലെ ബിക്കിനി ചിത്രം പങ്കുവെച്ച് നഫീസ അലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th May 2020 05:57 PM |
Last Updated: 16th May 2020 05:57 PM | A+A A- |
ലോക്ക്ഡൗണിൽ തന്റെ കൗമാര കാലത്തെ ഓർമകളിലേക്ക് മടങ്ങുകയാണ് ബിഗ് ബിയിലുടെ മലയാളികളുടെ ഇഷ്ടതാരമായ നഫീസ അലി. മുൻ മിസ് ഇന്ത്യയും മിസ് ഇന്റർനാഷണലിലെ സെക്കൻഡ് റണ്ണറപ്പുമായിരുന്ന നഫീസ റാമ്പിലെ ഓർമകളാണ് ആരാധകരുമായി പങ്കുവെക്കുന്നത്. 1976 ലാണ് നഫീസ അലി മിസ് ഇന്ത്യ പട്ടം നേടുന്നത്. 19 വയസായിരുന്നു അന്ന് പ്രായം. മിസ് ഇന്ത്യ കിരീടം അണിഞ്ഞ് നിൽക്കുന്ന ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഇത് 1976 ലെ മിസ് ഇന്ത്യയായും ജപ്പാനിലെ ടോക്കിയോയില്‍ നടന്ന മിസ് ഇന്റർനാഷണലിൽ സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുത്തതിന് ശേഷമുള്ളതാണ്. 19 കാരിയായ എനിക്ക് അത് വളരെ രസകരമായ അനുഭവമായിരുന്നു. അവര്‍ പറഞ്ഞു, എനിക്ക് വളരെ മികച്ച കാലുകളാണെന്ന്.- നഫീസ കുറിച്ചു. സൗന്ദര്യ വേദികളിൽ മാത്രമല്ല നീന്തൽ കുളങ്ങളും നഫീസ കീഴടക്കിയിട്ടുണ്ട്. 1972 - 01974 ലെ ദേശീയ സ്വിമ്മിംഗ് ചാമ്പ്യനായിരുന്നു.
കുട്ടിക്കാലത്തേയും കൗമാരകാലത്തേയും നിരവധി ചിത്രങ്ങളും നഫീസ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നഫീസ അലി. പെരിറ്റോണിയല്‍ കാന്‍സറിന്‍റെ മൂന്നാംഘട്ടത്തിലായിരുന്ന ഇവര്‍, ക്യാന്‍സറിനെ തന്‍റെ നിശ്ചയാദാര്‍ഢ്യംകൊണ്ടും മനക്കരുത്തുകൊണ്ടും തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.