'അച്ഛന്റെ പ്രണയ​ഗാനത്തിനായി തബല വായിച്ച മകൻ, ഇന്നായിരുന്നെങ്കിൽ ട്രോൾ വന്നേനെ'; കുറിപ്പുമായി ഷമ്മി തിലകൻ

ലോക്ക്ഡൗണിനെ തുടർന്ന് ഷമ്മി തുടങ്ങിയ കുത്തിപ്പൊക്കൽ പരമ്പരയിലാണ് അച്ഛനുമായുള്ള സിനിമ ഓർമ താരം പങ്കുവെച്ചത്
'അച്ഛന്റെ പ്രണയ​ഗാനത്തിനായി തബല വായിച്ച മകൻ, ഇന്നായിരുന്നെങ്കിൽ ട്രോൾ വന്നേനെ'; കുറിപ്പുമായി ഷമ്മി തിലകൻ

സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും ഉണ്ടായിക്കാണില്ല. എന്നാൽ തനിക്ക് അങ്ങനെയൊരു ഭാ​ഗ്യമുണ്ടായെന്ന് പറയുകയാണ് നടൻ ഷമ്മി തിലകൻ. ലോക്ക്ഡൗണിനെ തുടർന്ന് ഷമ്മി തുടങ്ങിയ കുത്തിപ്പൊക്കൽ പരമ്പരയിലാണ് അച്ഛനുമായുള്ള സിനിമ ഓർമ താരം പങ്കുവെച്ചത്. ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഐസ്ക്രീം എന്ന സിനിമയിലായിരുന്നു സംഭവം. ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷമ്മി ഷൂട്ടിംഗ് ലൊക്കേഷനിൽ പോയത്. എന്നാൽ തബലിസ്റ്റായി അഭിനയിക്കേണ്ട ആൾ വരാതിരുന്നതോടെ അച്ഛനും ​ഗോപി ചേട്ടനും തന്നെക്കൊണ്ട് ആ റോൾ ചെയ്യിക്കുകയായിരുന്നു എന്നാണ് ഷമ്മി പറയുന്നത്.

ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം

#കുത്തിപ്പൊക്കൽ_പരമ്പര.
(Ice Cream-1986. Script : John Paul. Direction : Antony Eastman.)

ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും..; ലിസി, ജയരേഖ, എന്നിവർ നായികമാരായും..; മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്..; ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത്, 1986-ൽ റിലീസ് ചെയ്ത #ഐസ്ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം..!

#പ്രേമമെന്നാലെന്ത്..?
#അതിൻ_ദാഹമെന്നാലെന്ത്..?
#ആരോമലാളല്ലേ_ചൊല്ലാമോ..?
#ഒരു_തൂവലാലുള്ളം_തലോടാമോ..?

പുലിയൂർ സരോജ നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഗാനരംഗത്തിൽ, സൂക്ഷിച്ചു നോക്കിയാൽ എന്നേയും കാണാം..!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com