'ആ​ദ്യം നിന്റെ അമ്മയോട് പോയി പറയടാ', നയൻതാരയുടെ അമ്മയ്ക്ക് ആശംസ നേർന്നതിന് ചീത്തവിളി; മറുപടിയുമായി വിഘ്നേഷ്

സ്വന്തം അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം തന്റെ കാമുകി നയൻതാരയ്ക്കും താരത്തിന്റെ അമ്മയ്ക്കും ആശംസകൾ അറിയിച്ചിരുന്നു
'ആ​ദ്യം നിന്റെ അമ്മയോട് പോയി പറയടാ', നയൻതാരയുടെ അമ്മയ്ക്ക് ആശംസ നേർന്നതിന് ചീത്തവിളി; മറുപടിയുമായി വിഘ്നേഷ്

മാതൃദിനത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ത്രീകൾക്കെല്ലാം ആശംസകൾ നേർന്നുകൊണ്ട് തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ ഞെട്ടിച്ചിരുന്നു. സ്വന്തം അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം തന്റെ കാമുകി നയൻതാരയ്ക്കും താരത്തിന്റെ അമ്മയ്ക്കും ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ നയൻതാരയുടെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചതിന് വിഘ്നേഷിനെ പരിഹസിച്ച് ഒരു വിഭാ​ഗം രം​ഗത്തെത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് വിമർശകർക്ക് വിഘ്നേഷ് നൽകിയ മറുപടിയാണ്. 

നയൻതാരയ്ക്കൊപ്പമുള്ള അമ്മയുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്. അതിന് താഴെ വളരെ മോശം ഭാഷയിലായിരുന്നു വിമർശനം.  ആദ്യം നീ പോയി നിന്റെ അമ്മയോട് പറയടാ ആദ്യം നീ പോയി നിന്റെ അമ്മയോട് പറയടാ. വളരെ സൗമ്യതയോടെ മാന്യമായ ഭാഷയിലാണ് ഇതിന് വിഘ്നേഷ് മറുപടി നൽകിയത്. ‘എന്റെ അമ്മയ്ക്ക് ഞാൻ ആശംസകൾ നൽകിയിരുന്നു സഹോദരാ. നിങ്ങളുടെ അമ്മയ്ക്കും ഹാപ്പി മദേഴ്‌സ് ഡേ നേരുന്നു. അവര്‍ നിങ്ങളെപ്പോലുള്ള നല്ല ഹൃദയമുള്ള, മാന്യനായ ഒരു വ്യക്തിക്ക് ജന്മം നല്‍കി. ദൈവം രക്ഷിക്കട്ടെ- വിഘ്നേഷ് കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial) on

നയന്‍താരയുടെ അമ്മ ഓമന കുര്യത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു വിഘ്നേഷിന്റെ കുറിപ്പ്. മാതൃദിനാശംസകൾ മിസിസ് കുര്യൻ. ഈ സുന്ദരിക്കുട്ടിയെ നന്നായി വളർത്തി നിങ്ങൾ. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ എന്നായിരുന്നു പോസ്റ്റ്. തന്റെ അമ്മയ്ക്കും സഹോദരിയ്ക്കും മാത‌ൃദിനാശംസകൾ അറിയിച്ചതിന് ശേഷമായിരുന്നു ഈ പോസ്റ്റ്. തന്റെ കുട്ടികളുടെ അമ്മയാവാൻ ഇരിക്കുന്ന നയൻതാരയ്ക്കും ആശംസകൾ അറിയിച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com