'എവിടെവേണമെന്ന് നിർമാതാക്കളും ഏതു സിനിമ വേണമെന്ന് തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ, ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ'

മലയാളത്തിൽ നിർമാതാവ് വിജയ് ബാബുവാണ് ഓൺലൈൻ റിലീസുമായി മുന്നോട്ടുപോകുന്നത്
'എവിടെവേണമെന്ന് നിർമാതാക്കളും ഏതു സിനിമ വേണമെന്ന് തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ, ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ'

ലോക്ക്ഡൗണിനെ തുടർന്ന് തീയെറ്ററുകൾ അടച്ചതോടെ സിനിമ റിലീസിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ഉപയോ​ഗിക്കാനൊരുങ്ങുകയാണ് ഒരു വിഭാ​ഗം. മലയാളത്തിൽ നിർമാതാവ് വിജയ് ബാബുവാണ് ഓൺലൈൻ റിലീസുമായി മുന്നോട്ടുപോകുന്നത്. ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക. ഇത് പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി തിയറ്റർ ഉടമകൾ രം​ഗത്തെത്തിക്കഴിഞ്ഞു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. എവിടെ പ്രദര്ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. എന്നാൽ അതിനൊപ്പം തന്നെ ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്ന അഭിപ്രായവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

തങ്ങളുടെ സിനിമകൾ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.

ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com