'അവർക്കുവേണ്ടി ഞാൻ ഇരക്കും കടം വാങ്ങും'; അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സഹായവുമായി പ്രകാശ്  രാജ്

31 അതിഥി തൊഴിലാളികൾക്കാണ് പ്രകാശ് രാജ് തന്റെ ഫാം ഹൗസിൽ അഭയം നൽകിയത്
'അവർക്കുവേണ്ടി ഞാൻ ഇരക്കും കടം വാങ്ങും'; അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സഹായവുമായി പ്രകാശ്  രാജ്

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജീവിതമാർ​ഗം ഇല്ലാതായ അതിഥി തൊഴിലാളികൾക്ക് നടൻ പ്രകാശ് രാജ് ചെയ്ത സഹായം വളരെ വലുതാണ്. അവർക്ക് താമസിക്കാൻ തന്റെ ഫാം ഹൗസിൽ സൗകര്യം ഒരുക്കിയിരുന്നു.  അവർക്ക് നാട്ടിലെത്താനുള്ള സൗകര്യവും ഒരുക്കിനൽകി. കൂടാതെ നാടുകളിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നവർക്ക് അദ്ദേഹം ഭക്ഷണവും ഉണ്ടാക്കി നൽകുന്നുണ്ട്. ദുരിതം അനുഭവിക്കുന്നവർക്കായി കടം വാങ്ങാനോ ഇരക്കാനോ താൻ തയാറാണെന്ന് വ്യക്തമാക്കുകയാണ് പ്രകാശ് രാജ്. 

ട്വിറ്ററിൽ താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കുന്നത്. ‘ഞാൻ ഇരക്കുകയോ കടം വാങ്ങുകയോ ചെയ്യും, പക്ഷേ എന്റെ വഴിയില്‍ കണ്ടുമുട്ടുന്ന സഹപൗരന്മാരുമായും അത് പങ്കുവയ്ക്കും. അവർ എനിക്ക് തിരികെ നൽകില്ലായിരിക്കാം. എന്നാൽ ഒടുവിൽ അവർ വീട്ടിലെത്തുമ്പോൾ അവർ പറയും.  ഞങ്ങൾക്ക് വീട്ടിലെത്താൻ പ്രതീക്ഷ നൽകിയ ഒരാളെ ഞങ്ങൾ കണ്ടുമുട്ടിയെന്ന്- പ്രകാശ് രാജ് കുറിച്ചു.

31 അതിഥി തൊഴിലാളികൾക്കാണ് പ്രകാശ് രാജ് തന്റെ ഫാം ഹൗസിൽ അഭയം നൽകിയത്. തുടർന്ന ഇവരെ നാടുകളിലേക്ക് എത്തിക്കാൻ അദ്ദേഹം തന്നെ വാഹനം ഏർപ്പാടാക്കുകയായിരുന്നു.തന്റെ കൂടെ ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം ഈ ലോക്ഡൗൺ കാലത്ത് പ്രകാശ് രാജ് മാറ്റിവച്ചിരുന്നു. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളവും നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com