'ആ സിനിമ ഒരാഴ്ചക്കിടെ 12 തവണ കണ്ടിട്ടുണ്ട്', വീണ്ടും കാണുമ്പോഴും അങ്ങേയറ്റം ആകര്‍ഷകം: അഞ്ജലി മേനോന്‍ 

പഠനത്തിന്റെ ഭാഗമായുള്ള ഡിസര്‍ട്ടേഷന്‍ നടത്തിയതും ഈ ചിത്രത്തിലായിരുന്നു
'ആ സിനിമ ഒരാഴ്ചക്കിടെ 12 തവണ കണ്ടിട്ടുണ്ട്', വീണ്ടും കാണുമ്പോഴും അങ്ങേയറ്റം ആകര്‍ഷകം: അഞ്ജലി മേനോന്‍ 

രാഴ്ചക്കിടെ 12 തവണ തിയറ്ററിൽ പോയ കണ്ട സിനിമയെക്കുറിച്ച് പറഞ്ഞ് സംവിധായിക അഞ്ജലി മേനോന്‍. മീര നായർ സംവിധാ‌നം ചെയ്ത  ‘മണ്‍സൂണ്‍ വെഡ്ഡിംഗ്’ എന്ന ചിത്രത്തെ കുറിച്ചാണ് അഞ്ജലി പങ്കുവച്ചത്. ലണ്ടന്‍ ഫിലിം സ്‌കൂളില്‍ പഠിക്കുന്നതിനിടെയായിരുന്നു അഞ്ജലി മണ്‍സൂണ്‍ വെഡ്ഡിംഗ് കണ്ടത്. 

"വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം ലഭിച്ച വാര്‍ത്തയിലാണ് 2001ല്‍ പുറത്തെത്തിയ മണ്‍സൂണ്‍ വെഡ്ഡിംഗ് സിനിമയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത്. സത്യജിത്ത് റായ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് ആ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായിരുന്നു. പഠനത്തിന്റെ ഭാഗമായുള്ള ഡിസര്‍ട്ടേഷന്‍ നടത്തിയതും ഈ ചിത്രത്തിലായിരുന്നു. മീര നായരെ ഇന്റര്‍വ്യൂ ചെയ്യാനും അവസരം ലഭിച്ചു", അഞ്ജലി പറഞ്ഞു. 

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണുമ്പോഴും ഈ ചിത്രം അങ്ങേയറ്റം ആകര്‍ഷകമായി തുടരുകയാണെന്നാണ് അ‍ഞ്ജലിയുടെ വാക്കുകൾ. "അതിലെ ഓരോ കഥാപാത്രത്തിനും പല തലങ്ങളുണ്ട്. ഈ സിനിമയെ ആഴത്തില്‍ അപഗ്രഥിക്കാനോ അപനിര്‍മ്മിക്കാനോ പ്രയാസമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും ആ കുടുംബത്തിലെ ഒരു അംഗമായി മാറാറുണ്ട് ഞാന്‍. ജീവിതം പോലെ യഥാത്ഥമായി തോന്നാറുണ്ട്", ദ ഹിന്ദുവിന്റെ ഇന്‍സ്റ്റഗ്രാം ലൈവ് അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com