ചുണ്ടിൽ എരിയുന്ന ബീഡിയുമായി പൊലീസിനുനേരെ അവൻ; അമ്പരപ്പിച്ച് നിവിൻ പോളി

രണ്ടാമത്തെ പോസ്റ്റർ കൂടി എത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയരുകയാണ്
ചുണ്ടിൽ എരിയുന്ന ബീഡിയുമായി പൊലീസിനുനേരെ അവൻ; അമ്പരപ്പിച്ച് നിവിൻ പോളി

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്. അമ്പരപ്പിക്കുന്ന ലുക്കിൽ എത്തുന്ന നിവിനാണ് പോസ്റ്ററിൽ. ചുണ്ടിൽ എരിയുന്ന ബീഡിയുമായി ഒരു പൊലീസുകാരനെയും നോക്കി നിൽക്കുകയാണ് താരം. രണ്ടാമത്തെ പോസ്റ്റർ കൂടി എത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. 

രണ്ടാമത്തെ പോസ്റ്റർ പ്രതീക്ഷിച്ചതിനേക്കാൾ മുകളിലാണെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ നടനെന്ന നിലയിൽ നിവിൻ പോളി മെച്ചപ്പെട്ടെന്നും പോസ്റ്റർ കണ്ട് ആരാധകർ പറയുന്നുണ്ട്. രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്.  2016 ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടമായിരുന്നു രാജീവ് രവിയുടെ അവസാന ചിത്രം. 

വലിയ തീരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്ദ്രജിത്ത്, ജോജു ജോർജ്ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി, ദർശന രാജേന്ദ്രൻ, സുദേവ് നായർ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിഖ് അബു ചിത്രം വൈറസിന് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയത്തില്‍ സജീവമാകുകയാണ് 'തുറമുഖ'ത്തിലൂടെ. നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷമാണ് പൂര്‍ണിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. 1950കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com