സൽമാൻഖാന്റെ നിർമാണ കമ്പനിയിൽ നിന്നെന്ന് പരിചയപ്പെടുത്തി, ഓഡിഷന് എത്താൻ ആവശ്യപ്പെട്ടു; തട്ടിപ്പിനെതിരെ പരാതിയുമായി യുവനടൻ 

ടെലിവിഷൻ താരം ആൻഷ് അറോറയാണ് പരാതി നൽകിയിരിക്കുന്നത്
സൽമാൻഖാന്റെ നിർമാണ കമ്പനിയിൽ നിന്നെന്ന് പരിചയപ്പെടുത്തി, ഓഡിഷന് എത്താൻ ആവശ്യപ്പെട്ടു; തട്ടിപ്പിനെതിരെ പരാതിയുമായി യുവനടൻ 

ബോളിവുഡ് താരം സൽമാൻ ഖാന്റെ നിർമ്മാണ കമ്പനിയിൽ നിന്നെന്ന വ്യാജേന അഭിനയിക്കാൻ ക്ഷണിച്ച് തട്ടിപ്പെന്ന് പരാതി. സൽമാൻ ഖാൻ ഫിലിംസിന്റെ (എസ്കെഎഫ്) പേരിലാണ് തട്ടിപ്പ്. ടെലിവിഷൻ താരം ആൻഷ് അറോറയാണ് പരാതി നൽകിയിരിക്കുന്നത്.

എസ്കെഎഫ് നിർമ്മിക്കുന്ന ഏക്താ ടൈഗർ 3 എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിനായി ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടു എന്ന് ആൻഷ് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ശ്രുതി എന്ന് പേരുള്ള പെൺകുട്ടി വിളിച്ചെന്നാണ് ആൻഷ് പറഞ്ഞത്. സൽമാൻ ഖാന്റെ നിർമ്മാണ കമ്പനിയിലെ കാസ്റ്റിംഗ് ഹെഡ് ആണെന്നാണ് അവർ പരിചയപ്പെടുത്തിയത്. കഥാപാത്രത്തെ കുറിച്ചും കഥയെ കുറിച്ചും വിവരിച്ചു. ഗുസ്തിക്കാരനായ പ്രധാന വില്ലൻ വേഷമാണ് തന്റെതെന്നാണ് പറഞ്ഞത്, പരാതിയിൽ പറയുന്നു.

സൽമാൻഖാൻ ഫിലിംസ് ഒരു ചിത്രത്തിനു വേണ്ടിയും ഇപ്പോൾ കാസ്റ്റിംഗ് നടത്തുന്നില്ലെന്ന താരത്തിന്റെ ട്വീറ്റിന് പിന്നാലെയാണ് തട്ടിപ്പ് മനസിലായത്. ഞാനോ സൽമാൻ ഖാൻ ഫിലിംസോ നിലവിൽ ഒരു ചിത്രത്തിനു വേണ്ടിയും കാസ്റ്റിംഗ് നടത്തുന്നില്ല. ഭാവിയിലെ ഏതെങ്കിലും സിനിമകൾക്കായി ഞങ്ങൾ കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടുമില്ല. ഈ ആവശ്യത്തിനായി നിങ്ങൾക്ക് ലഭിച്ച ഇമെയിലുകളെയോ സന്ദേശങ്ങളെയോ വിശ്വസിക്കരുത്, എന്നായിരുന്നു സൽമാന്റെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com