ഹൃദയം തകർന്ന ദിവസത്തെക്കുറിച്ച് നടി മീന; 'പ്രണയമാണെന്ന് അപ്പോഴെങ്കിലും തുറന്ന് പറയായിരുന്നില്ലേ' എന്ന് ആരാധകർ 

ടൻ ഹൃതിക് റോഷനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി  ഓർമ്മ പങ്കുവച്ചിരിക്കുന്നത്
ഹൃദയം തകർന്ന ദിവസത്തെക്കുറിച്ച് നടി മീന; 'പ്രണയമാണെന്ന് അപ്പോഴെങ്കിലും തുറന്ന് പറയായിരുന്നില്ലേ' എന്ന് ആരാധകർ 

ന്റെ 'ഹൃദയം തകർത്ത' ഒരു നടനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനായിക മീന. ബോളിവുഡ് നടൻ ഹൃതിക് റോഷനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി രസകരമായ ഓർമ്മ പങ്കുവച്ചിരിക്കുന്നത്. ബം​ഗളൂരുവിൽ ഹൃതിക്കിന്റെ വിവാഹ റിസപ്ഷനിടെ പകർത്തിയതാണ് ചിത്രം. 

'എന്റെ ഹൃദയം തകർന്ന ദിവസം' എന്ന ക്യാപ്ഷനോടെയാണ് മീന ചിത്രം പങ്കുവച്ചത്. ബെം​ഗളൂരുവിൽ അദ്ദേഹത്തിന്റെ വിവാഹാനന്തര ചടങ്ങിനിടെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനെ കണ്ടുമുട്ടി എന്നും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. പോസ്റ്റിന് രസകരമായ കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. 'ഹൃത്വികിനോട് പ്രണയമാണെന്ന് അപ്പോഴെങ്കിലും തുറന്ന് പറയായിരുന്നില്ലേ' എന്നാണ് ഇവർ ചോദിക്കുന്നത്. 

നാലുവർഷത്തെ പ്രണയത്തിനു ശേഷം 2000 ൽ ഹൃതിക് സൂസൈൻഖാനെ വിവാഹം കഴിക്കുകയായിരുന്നു. 13 വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു. എന്നാൽ ഇരുവരും വീണ്ടും വിവാഹം കഴിക്കാൻ പോകുന്നുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണം എന്ന് പറഞ്ഞ് സൂസൈൻ തന്നെ ഒടുവിൽ രം​ഗത്തെത്തുകയുമുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com