'കയ്യിൽ പാസുണ്ടായിട്ടും നാട്ടിലെത്താൻ പറ്റുന്നില്ല, പെണ്ണായിരുന്നെങ്കിൽ പലരും സഹായിച്ചേനെ'; ബാം​ഗ്ലൂരിൽ നിന്ന് വയനാട്ടിലേക്ക് നടന്ന്  സംവിധായകൻ

സുരേഷ് ​ഗോപി എംപിയോട് സഹായം അഭ്യർത്ഥിച്ചെങ്കിലും പ്രൈവറ്റായി ഒന്നും ചെയ്യാനാവില്ല എന്നാണ് പറഞ്ഞത്
'കയ്യിൽ പാസുണ്ടായിട്ടും നാട്ടിലെത്താൻ പറ്റുന്നില്ല, പെണ്ണായിരുന്നെങ്കിൽ പലരും സഹായിച്ചേനെ'; ബാം​ഗ്ലൂരിൽ നിന്ന് വയനാട്ടിലേക്ക് നടന്ന്  സംവിധായകൻ

ബാം​ഗ്ലൂരുവിൽ നിന്ന് നാട്ടിലേക്ക് പോകാൻ പാസ് ലഭിച്ചിട്ടും യാത്രസൗകര്യമില്ലാത്തതിനാൽ വയനാട്ടിലേക്ക് നടക്കാനുള്ള തീരുമാനത്തിലാണ് സംവിധായകനും എഴുത്തുകാരനുമായ ശരത്ചന്ദ്രൻ. തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ നിരവധി പ്രമുഖരെ ബന്ധപ്പെട്ടെന്നും എന്നാൽ ആരും സഹായിച്ചില്ലെന്നുമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്. സുരേഷ് ​ഗോപി എംപിയോട് സഹായം അഭ്യർത്ഥിച്ചെങ്കിലും പ്രൈവറ്റായി ഒന്നും ചെയ്യാനാവില്ല എന്നാണ് പറഞ്ഞത്. തന്റെ വീട്ടിൽ 83 വയസ് പ്രായമായ അമ്മ മാത്രമാണ് ഉള്ളതെന്നാണ് ശരത് ചന്ദ്രൻ പറയുന്നത്. അമ്മയെ കാണാനും ആശുപത്രിയിൽ പോകാനുമാണ് നാട്ടിലേക്ക് നടന്നു വരുന്നത്. കന്നഡ സിനിമയുമായി ബന്ധപ്പെട്ടാണ് ശരത് ചന്ദരൻ ബാം​ഗ്ലൂരിൽ എത്തിയത്. 

കേരള- കർണ്ണാടക പാസ് കിട്ടീട്ടും സ്വന്തം നാട്ടിലെത്താൻ ബുദ്ധിമുട്ട്. ഞാനൊരു പെണ്ണായിരുന്നെങ്കിൽ പലരും സഹായിക്കാൻ വന്നേനേ....' നാളെ പുലർകാലം യാത്ര തുടരും ​​ബാം​ഗ്ലൂർ to മുത്തങ്ങ .... അമ്മയെ കാണാൻ... ഡോക്ടറെ കാണാൻ. സ്വന്തം മണ്ണിനെ ചുംബിക്കാൻ..... ഭാഗ്യമുണ്ടെങ്കിൽ കാണാം നന്ദി നമസ്ക്കാരം- എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ. 

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മാർച്ച് 2 തിയതിയാണ് ഒരു കന്നഡ മൂവിയുടെ ഭാ​ഗമായി ബാം​ഗ്ലൂരിൽ എത്തുന്നത്. അതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ആ സമയത്ത് തിരക്കഥ എഴുതി പൂർത്തിയാക്കി. നാട്ടിലേക്ക് പോണം. 83 വയസ് പ്രായമായ അമ്മ മാത്രമാണുള്ളത്. ഇടയ്ക്ക് സഹോദരൻ വന്ന് അമ്മയെ നോക്കിയിട്ട് പോകും. കൈയിൽ പണമുണ്ടായിട്ട് കാര്യമില്ല. പല ദിവസവും ഭക്ഷണം കിട്ടിയിട്ടില്ല. ബാം​ഗാളികൾക്ക് ഭക്ഷണം കൊടുക്കുന്നിടത്ത് പോയി ക്യു നിന്ന് ഭക്ഷണം വാങ്ങിയിട്ടുണ്ട്. അതിലൊന്നും കാര്യമില്ല. നമ്മളേക്കാൾ കഷ്ടപ്പെടുന്നവർ ഇവിടെയുണ്ട്. നാട്ടിലേക്ക് പോകാൻ ഒരു പാസ് സംഘടിപ്പിക്കാൻ മലയാള സിനിമയിലെ പല പ്രമുഖരുമായി ബന്ധപ്പെട്ടു. എംപിയായി സുരേഷ് ​ഗോപിയോട്. അദ്ദേഹത്തിന് മെയിൽ അയച്ചു. കർണാടകയുടേയും കേരളത്തിലേയും പാസ് അയച്ചുകൊടുത്തു. ഇന്നു പറയുന്നു പ്രൈവറ്റായി ഒന്നും ചെയ്യാൻ പറ്റില്ലെന്ന്. കാരണം കർണാടകയി്ൽ നിന്ന് നടന്ന് ശരത് ചന്ദ്രന് മുത്തങ്ങയിൽ എത്താൻ രണ്ടു മൂന്നു ദിവസം വേണ്ടിവരും. വെയിൽ കൊണ്ട് ക്ഷീണിക്കുമ്പോൾ മരത്തിന്റെ ചുവട്ടിൽ കിടക്കും. കുറച്ച് ബന്ധങ്ങളും കയ്യിൽ പണവുമുള്ള എന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും. മെഡിക്കൽ കോളെജിൽ ഓപ്പറേഷന് ഡേറ്റാണ് എനിക്കും. കയ്യിൽ പാസ് കിട്ടിയിട്ടും എന്നെ സഹായിക്കാതെ കുറേ നേതാക്കന്മാർ തട്ടിക്കളിക്കുകയാണ്. നാളെ രാവിലെ 6 മണിക്ക് എന്റെ നടത്തം തുടങ്ങുകയാണ്. സഹായിക്കാൻ പറ്റുന്നവർ സഹായിക്കട്ടെ. എന്നെപ്പോലുള്ള കലാകാരന്മാരെ സഹോയിക്കാൻ മലയാള സിനിമയിലെ ആർക്കും പറ്റില്ല. ഭക്ഷണം കൊടുത്തിട്ട് സെൽഫിയെടുത്ത് ആഘോഷിക്കുന്നവർ ഇവിടെയുണ്ട്. കൊറോണ വന്നാലും കുഴപ്പമില്ല, എന്റെ നാട്ടിൽ കിടന്ന് മരിക്കാനാണ് ആ​ഗ്രഹിക്കുന്നത്. ബാം​ഗ്ലൂരിൽ നിന്ന് മുത്തങ്ങ ചെക്ക്പോസ്റ്റ് വരെ വരാൻ കാറിന്റെ വാടക ചോദിക്കുന്നത് 22,000 രൂപയാണ്. അത്രയും രൂപകൊടുത്ത് വരാൻ പറ്റില്ല. അതുകൊണ്ട് ഞാൻ നടന്നു വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com