മൂന്നു മാസത്തെ മരുഭൂമി വാസത്തിന് ശേഷമുള്ള പൃഥ്വിരാജ്; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങൾ

സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ ഉടൻ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ
മൂന്നു മാസത്തെ മരുഭൂമി വാസത്തിന് ശേഷമുള്ള പൃഥ്വിരാജ്; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങൾ

മൂന്നു മാസങ്ങൾ നീണ്ട മരുഭൂമി വാസത്തിന് ശേഷമുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. ജോർദാനിലെ വാദിറാം മരുഭൂമിയിലെ ഷെഡ്യൂളിന് ഇന്നലെയാണ് പാക്കഅപ്പ് ആയിരുന്നു. തുടർന്നാണ് താരം ജോര്‍ദാനിലെ ഹോട്ടലില്‍ തിരിച്ചെത്തി. 

തീരെ മെലിഞ്ഞ ലുക്കിലാണ് പൃഥ്വിരാജ്. ഷൂട്ടിനായി നാട്ടിൽ നിന്ന് ജോർദാനിലേക്ക് തിരിക്കുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വണ്ണം കുറഞ്ഞല്ലോ എന്നാണ് ആരാധകർ പറയുന്നത്. സംവിധായകൻ ബ്ലെസിയും സിനിമാസംഘവും താരത്തിനൊപ്പമുണ്ടായിരുന്നു. താരത്തെ ഹോട്ടലിലേക്ക് സ്വീകരിക്കുന്നതിന്റെ വിഡിയോകളും ശ്രദ്ധ നേടുന്നുണ്ട്. ജോർദാൻ വിമാനത്താവളത്തിൽ ഉള്ള ഹോട്ടലിൽ ആണ് പൃഥ്വിയും സംഘവും. സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ ഉടൻ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ഇന്നലെയാണ് ഷെഡ്യൂൾ പാക്ക്അപ്പ് ആയ വിവരം പൃഥ്വിരാജ് ആരാധകരെ അറിയിച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉൾപ്പടെയുള്ള 58 അം​ഗ സംഘം ജോർദാൻ മരുഭൂമിയിൽ എത്തിയത്. എന്നാൽ ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടെ കൊറോണ പടർന്നു പിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരികയുമായിരുന്നു. മാർച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോകുന്നത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോർദാനിലെ ഷൂട്ട്. 

മാര്‍ച്ച് 16 നാണ് ജോർദാനിലെ ഷൂട്ടിങ് തുടങ്ങിയത്. അപ്പോഴേക്കും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിർത്തേണ്ടതായി വന്നു. അപ്പോഴേക്കും ഇന്ത്യയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി. സിനിമ സംഘത്തിന് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജോർദാൻ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. ജോർദാനിലെ ഷൂട്ടിന് ശേഷം ഒരുമാസം അൾജീരിയയിലും ചിത്രീകരണമുണ്ടാകും. 

ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആടുജീവിതത്തില്‍ പൃഥ്വി നജീബായി എത്തുമ്പോൾ ഭാര്യ സൈനുവായി അഭിനയിക്കുന്നത് അമലാ പോളാണ്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com