'വീണു കിടക്കുന്ന ഇന്ത്യയെ പൊക്കാൻ കള്ളുകുടിയന്മാരെ ഉള്ളൂ'; വൈറലായി ജെന്നിഫറിന്റെ ടിക് ടോക്ക്

രസകരമായ വിഡിയോ മലയാളികളുടെ മനസു കീഴടക്കുകയാണ്
'വീണു കിടക്കുന്ന ഇന്ത്യയെ പൊക്കാൻ കള്ളുകുടിയന്മാരെ ഉള്ളൂ'; വൈറലായി ജെന്നിഫറിന്റെ ടിക് ടോക്ക്

സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് നടി ജെന്നിഫർ. രസകരമായ വിഡിയോകൾ മാത്രമല്ല സമൂഹത്തിലെ പ്രധാന ചർച്ചാവിഷയങ്ങളെക്കുറിച്ചും താരം ടിക് ടോക്കിലൂടെ പ്രതികരിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ലേറ്റസ്റ്റ് വിഡിയോ ആണ്. ലോക്ക്ഡൗണിനെ സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ കൈപിടിച്ച് എഴുന്നേൽപ്പിക്കാൻ മദ്യപർ മാത്രമേയുള്ളൂ എന്നാണ് താരം പറയുന്നത്. 

'അതേ കള്ളുകുടിയന്മാര്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ടാൽ ഒരാളും ഉണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍, പക്ഷേ എന്നാലിപ്പോള്‍ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വീണുകിടക്കുമ്പോള്‍ കള്ളുകുടിയന്മാരെ ഉള്ളൂ അതിനെയൊന്ന് പൊക്കാൻ- വിഡിയോയിൽ ജെന്നിഫർ പറയുന്നു. രസകരമായ വിഡിയോ മലയാളികളുടെ മനസു കീഴടക്കുകയാണ്. ഞങ്ങളെക്കുറിച്ച് പറയാൻ ചേച്ചിയെങ്കിലുമുണ്ടായല്ലോ എന്നാണ് ചിലരുടെ കമന്റ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jennifer Antony (@jenniferantonyofficial) on

ടിക് ടോകിൽ മൂന്നരലക്ഷത്തിലേറെ പേരാണ് ഈ വിഡിയോ കണ്ടത്. കൂടാതെ ഇതേ വിഡിയോ ഇൻസ്റ്റയിൽ പങ്കുവെച്ചപ്പോള്‍ അരലക്ഷത്തോളം കാഴ്ചക്കാരേയും ലഭിച്ചിട്ടുണ്ട്. ഒന്നരലക്ഷത്തില്‍ അധികം പേരാണ് ജെന്നിഫറിന് ടിക്ക് ടോക്കില്‍ ഫോളോവേഴ്സുള്ളത്. ഇൻസ്റ്റയിൽ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്. നീന, പത്തേമാരി, കസബ, ഭാസ്ക്കർ ദി റാസ്ക്കൽ, പരോള്‍, അങ്കിള്‍, അൽ മല്ലു തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടിയാണ് ജെന്നിഫർ ആന്‍റണി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com