'ഷംനയുടെ വീടിന്റെ അടിയിൽ രണ്ട് ദിനോസറുകൾ കിടക്കുന്നുണ്ട്'; പറ്റിക്കാൻ വിളിച്ച അനൂപിന് പണികൊടുത്ത് താരം; വിഡിയോ

ഷംനയുടെ പിറന്നാൾ സ്പെഷ്യലായാണ് പ്രാങ്ക് ചെയ്യാൻ തീരുമാനിച്ചത്
'ഷംനയുടെ വീടിന്റെ അടിയിൽ രണ്ട് ദിനോസറുകൾ കിടക്കുന്നുണ്ട്'; പറ്റിക്കാൻ വിളിച്ച അനൂപിന് പണികൊടുത്ത് താരം; വിഡിയോ

ഗുലുമാലിലൂടെ അനൂപ് സെലിബ്രിറ്റികൾക്ക് നൽകുന്ന പ്രാങ്കുകളെല്ലാം ഹിറ്റാണ്. എന്നാൽ ഇത്തവണ വിഡിയോ വൈറലാകുന്നത് നടി ഷംന കാസിമിൽ നിന്ന് തിരിച്ചു പണി വാങ്ങിയാണ്. ഷംനയുടെ പിറന്നാൾ സ്പെഷ്യലായാണ് പ്രാങ്ക് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ താരം അനൂപിനെ കയ്യോടെ പിടിക്കു‌കയായിരുന്നു. 

ഷംന താമസിക്കുന്ന മരടിലെ വീടിന് അടിയിൽ രണ്ട് ദിനോസറുകളുടെ ഫോസിൽ കിടക്കുന്നുണ്ട് എന്നു പറഞ്ഞാണ് ഫാസിൽ എന്ന കള്ളപ്പേരിൽ താരത്തെ വിളിക്കുന്നത്. മുജീബെന്നും രമ്യയെന്നും പേരുള്ള ദിനോസറുകൾ നീണ്ടുനിവർന്നു കിടക്കുകയാണ് എന്നാണ് അനൂപ് പറഞ്ഞാൽ. അത് പുറത്തെടുക്കാൻ ഷംനയുടെ വീട് പൊളിച്ചു മാറ്റണമെന്നും പറയുന്നു. ഇത്രയും പറഞ്ഞതോടെ തന്നെ കളിപ്പിക്കാൻ ആരോ വിളിക്കുകയാണ് എന്ന് ഷംനയ്ക്ക് മനസിലായി. ശബ്ദം തിരിച്ചറിഞ്ഞാണ് അനൂപാണെന്ന് ഷംന കണ്ടുപിടിച്ചത്. എന്തായാലും ​ഗുലുമാലിനെ വെട്ടിലാക്കിയ ഷംനയെ പുകഴ്ത്തി നിരവധിപേരാണ് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com