കൂട്ടുകാരിക്കൊപ്പം തൊങ്കിക്കളിച്ച് അല്ലി; സൗഹ‌ൃദ വിഡിയോ പങ്കുവച്ച് സുപ്രിയ 

കൂട്ടുകാരിക്കൊപ്പം തൊങ്കിക്കളിച്ച് അല്ലി; സൗഹ‌ൃദ വിഡിയോ പങ്കുവച്ച് സുപ്രിയ 

സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജും കമന്റുമായി എത്തി

കൂട്ടുകാരിയ്‌ക്കൊപ്പം കളിക്കുന്ന നടൻ പ‌ൃഥ്വിരാജിന്റെ മകൾ അല്ലിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുപ്രിയയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബാല്യകാല കളികൾ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജും കമന്റുമായി എത്തി. 

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി ജോർദാനിലെ ഹോട്ടലിലാണ് ഇപ്പോൾ പൃഥ്വിയും സംഘവും. പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് താനും മകളുമെന്ന് സുപ്രിയ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. മൂന്നു മാസം നീണ്ട മരുഭൂമി വാസത്തിന് ശേഷമുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളും ഈ ദിവസങ്ങളിൽ വൈറലായിരുന്നു. ജോർദാൻ വിമാനത്താവളത്തിൽ ഉള്ള ഹോട്ടലിൽ ആണ് പൃഥ്വിയും സംഘവും. സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ ഉടൻ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉൾപ്പടെയുള്ള 58 അം​ഗ സംഘം ജോർദാൻ മരുഭൂമിയിൽ എത്തിയത്. എന്നാൽ ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടെ കൊറോണ പടർന്നു പിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരികയുമായിരുന്നു. മാർച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോകുന്നത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോർദാനിലെ ഷൂട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com