ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം, 45 കൊല്ലത്തിനു ശേഷം ആ ചിത്രം പങ്കുവച്ച് റിമ 

തൻരെ ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം
ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം, 45 കൊല്ലത്തിനു ശേഷം ആ ചിത്രം പങ്കുവച്ച് റിമ 

ലയാളികൾക്കിടയിൽ ചുരുണ്ട മുടി ട്രെൻഡാക്കിയ നടിമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. ഇപ്പോഴിതാ തൻരെ ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അച്ഛനിൽ നിന്നാണ് തനിക്ക് ഈ മുടി ലഭിച്ചതെന്ന് പറയുകയാണ് റിമ. 45 വർഷം മുമ്പുള്ള അച്ഛന്റെ ചിത്രം പങ്കുവച്ചാണ് നടി ഇക്കാര്യം പങ്കുവച്ചത്. 

"വീട്ടിലിരുന്ന് പഴയകാലചിത്രങ്ങളുമായി ഒരു ടൈം ട്രാവൽ നടത്തുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റ്, ഹെയർസ്റ്റൈൽ, ബെൽബോട്ടം... ഒരു കൂട്ടം സുഹൃത്തുക്കൾ ഒന്നിച്ചൊരു ഫോട്ടോ എടുക്കാം എന്ന് തീരുമാനിച്ച നിമിഷം, അതിനായി ഒരുങ്ങുന്നു, കഴുത്തിലെ പേശികൾക്ക് ബലം നൽകി പോസ് ചെയ്യുന്നു, ഒരു പ്രിന്റ് എടുക്കുന്നു, 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു പോലും കാണില്ല. അതെ അദ്ദേഹത്തില്‍ നിന്നാണ് എനിക്ക് ഈ ചുരുണ്ട മുടി ലഭിച്ചത്"–റിമ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com