'നിങ്ങൾക്ക് എന്ത് തോന്നുന്നു?' ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ശ്രുതി മേനോൻ 

കിസ്മത് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രുതി
'നിങ്ങൾക്ക് എന്ത് തോന്നുന്നു?' ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ശ്രുതി മേനോൻ 

ലോക്ക്ഡൗൺ നാളിൽ ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ശ്രുതി മേനോൻ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നടി പുത്തൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ
ആരാധകരുമായി പങ്കുവച്ചത്. 

കിസ്മത് എന്ന ചിത്രത്തിൽ ഷെയിൻ നി​ഗത്തിന്റെ നായികയായി എത്തി ശ്രദ്ധനേടിയ നടിയാണ് ശ്രുതി. മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങിയതിന് പിന്നാലെയാണ് ശ്രുതി ബി​ഗ് സ്ക്രീനിലും ആരാധകരെ സ്വന്തമാക്കിയത്. മുമ്പും താരം നടത്തിയ ഫോട്ടോഷൂട്ടുകൾ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 

ഒരു മാ​ഗസിന് വേണ്ടി ശ്രുതി ചെയ്ത‌ അർധന​ഗ്ന ഫോട്ടോഷൂട്ടുകൾ ഏറെ വൈറലായിരുന്നു. അത്തരം ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായതിൽ ദു:ഖമില്ലെന്നും തനിക്കതിൽ വൾ​ഗറായിട്ട് ഒന്നും തോന്നിയില്ലെന്നും നടി നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com