ലോക്ഡൗൺ കഴിഞ്ഞാലുടൻ ദൃശ്യം–2, രണ്ട് മാസം കേരളത്തിൽ ചിത്രീകരണം; ലാലേട്ടൻ ആരാധകർക്ക് പിറന്നാൾ സർപ്രൈസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th May 2020 11:25 AM |
Last Updated: 20th May 2020 11:25 AM | A+A A- |
മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഉടൻ. ലോക്ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞാലുടൻ മോഹൻലാൽ അഭിനയിക്കുന്ന ചിത്രം ‘ദൃശ്യം–2’ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആന്റണിയാണ് ദൃശ്യം–2 സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.
നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആയിരിക്കും ഇതെന്നാണ് സൂചന. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ. കേരളത്തിൽ ചിത്രീകരിക്കുന്നൊരു മലയാള ചിത്രത്തെക്കുറിച്ചുള്ള ആലോചനകൾ നടക്കുകയാണെന്ന് കഴിഞ്ഞ ദിവസം ജിത്തു വെളിപ്പെടുത്തിയിരുന്നു.
ജിത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്ത് 2013 ഡിസംബറിൽ റീലീസ് ചെയ്ത ചിത്രമാണ് ദൃശ്യം. മീനയായിരുന്നു നായക. കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ്, അൻസിബ, എസ്തർ അനിൽ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.