ഗേ ആയിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കുന്നു, 'മിയയ്ക്ക് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച ശരീരം'; രാം ​ഗോപാൽ വർമ 

സംവിധായകൻ രാം ​ഗോപാൽ വർമയുടെ ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്
ഗേ ആയിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കുന്നു, 'മിയയ്ക്ക് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച ശരീരം'; രാം ​ഗോപാൽ വർമ 

തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറിന്റെ 37-ാം ജന്മദിനത്തിൽ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ ദാബൂ രത്നാനി പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. സിക്സ്പാക്ക് ശരീരവുമായി നിൽക്കുന്ന താരത്തിന്റെ ചിത്രം ആരാധകർ മാത്രമല്ല സഹപ്രവർത്തകരും ഏറ്റെടുത്തുകഴിഞ്ഞു. ഈ ചിത്രം പങ്കുവച്ചുള്ള സംവിധായകൻ രാം ​ഗോപാൽ വർമയുടെ ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. 

മിയ മാൽക്കോവയ്ക്ക് ശേഷം താൻ കണ്ട ഏറ്റവും മികച്ച ശരീരം എന്ന് കുറിച്ചാണ് രാം ​ഗോപാൽ വർമ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ഇതിനു പിന്നാലെ കുറിച്ച മറ്റൊരു ട്വീറ്റിൽ ഒരു സ്വവർ​ഗാനുരാ​ഗി ആയിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ലണ്ടനിൽ നിന്നുള്ള പോൺ തരമായ മിയ ആർജിവി സംവിധാനം ചെയ്ത ​ഗോഡ് സെക്സ് ആൻ‍ഡ് ദ ട്രൂത്ത് എന്ന ചിത്രത്തിൽ നായികയായെത്തിയിരുന്നു. "ഞാൻ ​ഗേ അല്ലെന്ന് നിനക്കറിയാം, പക്ഷേ നിന്നെ ഈ ചിത്രത്തിൽ കണ്ടപ്പോൾ അങ്ങനെയാകണമെന്ന് എനിക്ക് തോന്നുന്നു. എന്ത് ശരീരമാണ് ഇത്" നടനെ ടാ​ഗ് ചെയ്ത് ആർജിവി കുറിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com