പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd May 2020 09:18 AM |
Last Updated: 22nd May 2020 11:35 AM | A+A A- |

കൊച്ചി: 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങുന്ന 58 അംഗ സംഘം കൊച്ചിയിൽ തിരിച്ചെത്തി. ജോര്‍ദാനില്‍ നിന്നും ഡല്‍ഹി വഴി നെടുമ്പാശേരിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഘം എത്തിയത്. സംഘത്തിലുള്ള എല്ലാവരും നിരീക്ഷണത്തിൽ കഴിയും.
മൂന്ന് മാസത്തെ മരുഭൂമി ജീവിതത്തിന് ശേഷമാണ് പൃഥ്വിരാജും സംഘവും മടങ്ങിയെത്തുന്നത്. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കോവിഡ് 19 പടര്‍ന്നുപിടിക്കുകയും ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വരികയുമായിരുന്നു. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങിനായി ജോര്‍ദാനില്‍ എത്തിയത്.
Flight from Jordan which arrived this morning @KochiAirport. 58-member #Aadujeevitham film crew and lead actor @PrithviOfficial and director Blessy were in the flight. pic.twitter.com/j1XpZn9EkX
— Rajesh Abraham (@pendown) May 22, 2020
കോറോണ പ്രതിസന്ധിക്കിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാല്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തേണ്ടതായി വന്നു. അപ്പോഴെക്കും ഇന്ത്യയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി.