ആ മുടിവെട്ടുകാരന്‍ രണ്‍ബീര്‍ തന്നെ, ആലിയയുടെ ഹെയര്‍ സ്റ്റൈലിസ്റ്റിനെ പരിചയപ്പെടുത്തി കരണ്‍ ജോഹര്‍

തന്റെ പ്രിയപ്പെട്ടൊരാളാണ് മുടി വെട്ടി തന്നത് എന്നുമാത്രമാണ് താരം പറഞ്ഞത്
ആ മുടിവെട്ടുകാരന്‍ രണ്‍ബീര്‍ തന്നെ, ആലിയയുടെ ഹെയര്‍ സ്റ്റൈലിസ്റ്റിനെ പരിചയപ്പെടുത്തി കരണ്‍ ജോഹര്‍

ഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി ആലിയ ഭട്ട് തന്റെ പുതിയ ഹെയര്‍ സ്റ്റൈലിനെക്കുറിച്ച് ആരാധകരോട് പറയുന്നത്. തന്റെ പ്രിയപ്പെട്ടൊരാളാണ് മുടി വെട്ടി തന്നത് എന്നുമാത്രമാണ് താരം പറഞ്ഞത്. ഇതിന് പിന്നാലെ ആരായിരിക്കും ആലിയയുടെ പുതിയ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്ന് അറിയാനുള്ള താല്‍പ്പര്യത്തിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ആലിയയുടെ അടുത്ത സുഹൃത്തുമായ കരണ്‍ ജോഹറാണ്. 

ആലിയയുടെ കാമുകന്‍ രണ്‍ബീര്‍ കപൂര്‍ തന്നെയാണ് താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നാണ് കരണ്‍ പറയുന്നത്. അവള്‍ ഹാപ്പി പ്ലെയ്‌സിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ ആലിയയും രണ്‍ബീറും ഒരുമിച്ചായിരുന്നു. അതിനിടെയാണ് രണ്‍ബീറിന്റെ അച്ഛന്‍ ഋഷി കപൂര്‍ അന്തരിക്കുന്നത്. ആ സമയത്തും രണ്‍ബീറിനും കുടുംബത്തിനുമൊപ്പം ആലിയയുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസമാണ് വര്‍ക്കൗട്ട് ചിത്രം പങ്കുവെച്ച് താരം പുതിയ സ്റ്റൈല്‍ പരിചയപ്പെടുത്തിയത്. തോളറ്റം വരെ താരത്തിന്റെ മുടി മുറിച്ചിട്ടിരിക്കുകയാണ്. ലോക്ക്ഡൗണായതിനാല്‍ വീട്ടില്‍വെച്ച് മുടിവെട്ടി എന്നാണ് ആലിയ കുറിച്ചത്. തന്റെ മള്‍ട്ടി ടാലന്റഡായ പ്രിയപ്പെട്ടവനാണ് മുടിമുറിച്ചതെന്നും ചേര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com