ആദ്യം കാണുമ്പോള്‍ പ്രായം 25, തൊണ്ണൂറ് വയസിലും മോഹന്‍ലാല്‍ മുപ്പതുകാരനെപ്പോലെയിരിക്കും

'ഞാന്‍ ആദ്യം കാണുമ്പോള്‍ അദ്ദേഹത്തിന് പ്രായം 25. എന്നാല്‍ ഒരു മുപ്പതുകാരനെപ്പോലെയായിരുന്നു ആളുടെ പെരുമാറ്റം'
ആദ്യം കാണുമ്പോള്‍ പ്രായം 25, തൊണ്ണൂറ് വയസിലും മോഹന്‍ലാല്‍ മുപ്പതുകാരനെപ്പോലെയിരിക്കും

80 കളില്‍ മോഹന്‍ലാലിന്റെ നായികയായി നിറഞ്ഞു നിന്നിരുന്ന താരമാണ് ലിസി. സിനിമയില്‍ മാത്രമല്ല ജീവിത്തതിലും ഇവര്‍ അടുത്ത സുഹൃത്തുക്കളാണ്. മോഹന്‍ലാലിന്റെ 60ാം പിറന്നാളിന് ലിസി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 25 വയസുള്ളപ്പോഴാണ് താന്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നത് എന്നാണ് ലിസി പറയുന്നത്. അന്ന് 30 കാരനെപ്പോലെയായിരുന്നു പെരുമാറ്റം. 60ാം വയസിലും ലാല്‍ പഴയ 30 കാരന്‍ തന്നെയാണ് എന്നാണ് ലിസി കുറിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ലിസിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. 

ലിസിയുടെ കുറിപ്പ് വായിക്കാം

ലാലേട്ടന്റെ അറുപത്! 30 കാരന്റെ 60ാം പിറന്നാള്‍
'കഴിഞ്ഞ 35 വര്‍ഷമായി എനിക്ക് മോഹന്‍ലാലിനെ അറിയാം... ഒരു സഹതാരമായി... സുഹൃത്തായി... ബിസിനസ് പങ്കാളിയായി. കഴിഞ്ഞ വര്‍ഷങ്ങളായി ഞാനും എന്റെ കുട്ടികളും അദ്ദേഹത്തോടും കുടുംബത്തോടും ഒപ്പം എത്രയോ തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. എത്രയോ മഹത്തരമായ ഓര്‍മകള്‍!! ആളുകള്‍ ചോദിക്കാറുണ്ട്, മറക്കാനാകാത്ത നിമിഷം അതിലേതാണെന്ന്. അതിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. പക്ഷേ, ഒരു കാര്യം ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. ഞാന്‍ ആദ്യം കാണുമ്പോള്‍ അദ്ദേഹത്തിന് പ്രായം 25. എന്നാല്‍ ഒരു മുപ്പതുകാരനെപ്പോലെയായിരുന്നു ആളുടെ പെരുമാറ്റം. ഇന്ന് അദ്ദേഹത്തിന് പ്രായം 60. പക്ഷേ, ഇപ്പോഴും ഒരു മുപ്പതുകാരനെപ്പോലെയാണ് അദ്ദേഹം സ്വയം കൊണ്ടു നടക്കുന്നത്. എനിക്കുറപ്പുണ്ട് 90 ആയാലും അദ്ദേഹം ഒരു മുപ്പതുകാരനെപ്പോലെ തന്നെയായിരിക്കും ഇരിക്കുക. ജന്മദിനാശംസകള്‍ ലാലേട്ടാ!! സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ!!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com