'അവന്റെ സ്വരംകേട്ടപ്പോൾ ഇതുവരെ അനുഭവിക്കാത്ത സന്തോഷം', പൃഥ്വിയുടെ മടങ്ങിവരവിൽ മല്ലിക

ഇനി 14 ദിവസത്തെ ക്വാറന്റീൻ ജീവിതത്തിന് ശേഷമായിരിക്കും താരത്തിന് കുടുംബത്തിന് അരികിൽ എത്താനാവുക
'അവന്റെ സ്വരംകേട്ടപ്പോൾ ഇതുവരെ അനുഭവിക്കാത്ത സന്തോഷം', പൃഥ്വിയുടെ മടങ്ങിവരവിൽ മല്ലിക

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നാട്ടിലേക്ക് സുരക്ഷിതനായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയയും മകൾ അല്ലിയും അമ്മ മല്ലിക സുകുമാരനും ഉൾപ്പടെ നിരവധി പേർക്കാണ് പൃഥ്വിയുടെ തിരിച്ചുവരവ് ആശ്വാസമായത്. ഇനി 14 ദിവസത്തെ ക്വാറന്റീൻ ജീവിതത്തിന് ശേഷമായിരിക്കും താരത്തിന് കുടുംബത്തിന് അരികിൽ എത്താനാവുക. അവന്റെ സ്വരംകേട്ടപ്പോൾ ഇതുവരെ അനുഭവിക്കാത്ത സന്തോഷവും ആശ്വാസവുമാണ് തോന്നിയത് എന്നായിരുന്നു മല്ലിക പറയുന്നത്. 

ക്വാറന്റീനിൽ കഴിയുന്ന ഹോട്ടലിൽനിന്നാണ് പൃഥ്വിരാജ് അമ്മയെ വിളിച്ചത്. ഉറക്കം ശരിയാകാത്തതിനാൽ വലിയ ക്ഷീണത്തിലായിരുന്നു അവൻ. പ്രഭാതഭക്ഷണം കഴിച്ച് നന്നായിട്ടൊന്ന് ഉറങ്ങാൻ അവനോട് പറഞ്ഞു എന്നാണ് മല്ലികയുടെ വാക്കുകൾ. അച്ഛന്റെ തിരിച്ചുവരവിൽ മകൾ അലംകൃത നല്ല സന്തോഷത്തിലാണെന്നും താരം കൂട്ടിച്ചേർത്തു. 

‘‘അലംകൃതയ്ക്കാണ് ഡാഡയെ കാണാതിരുന്നിട്ട് വലിയ വിഷമം. കഴിഞ്ഞദിവസം അവൾ എന്നെ വിളിച്ച് അവളുടെ ബോർഡിൽ ‘മൈ ഫാദർ ഈസ് കമിങ്’ എന്നെഴുതിയത് കാണിച്ചുതന്നു. ഇതെന്താണെന്ന് ഞാൻ അവളോട് ചോദിച്ചു. ‘ഡാഡ വേഗംവരും അച്ഛമ്മേ’ എന്നാണ് അവൾ അതിന്‌ മറുപടിപറഞ്ഞത്. ഞങ്ങളുടെയെല്ലാം കാത്തിരിപ്പ് തീരാൻ ഇനിയും 14 ദിവസംവേണം. അതുസാരമില്ല. വേവുവോളം ക്ഷമിക്കാമെങ്കിൽ പിന്നെ ആറുവോളം ക്ഷമിക്കരുതോ- മല്ലിക പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com