'പലപ്പോഴും ഞാൻ അച്ഛനെ ഉറക്കെ വിളിക്കും, മറുപടിക്കായി കാത്തിരിക്കും'; ഹൃദയത്തിൽത്തൊട്ട് ആൻ അ​ഗസ്റ്റിന്റെ കുറിപ്പ്

ഞങ്ങളുടെ വിമർശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നു എന്നാണ് ആൻ കുറിക്കുന്നത്
'പലപ്പോഴും ഞാൻ അച്ഛനെ ഉറക്കെ വിളിക്കും, മറുപടിക്കായി കാത്തിരിക്കും'; ഹൃദയത്തിൽത്തൊട്ട് ആൻ അ​ഗസ്റ്റിന്റെ കുറിപ്പ്

ടൻ അ​ഗസ്റ്റിന്റെ ഓർമകളിൽ മകൾ ആൻ അ​ഗസ്റ്റിൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അച്ഛനില്ലായ്മയുടെ വേദന താരം കുറിച്ചത്. പലപ്പോഴും താൻ അച്ഛനെ ഉറക്കെ വിളിക്കുമെന്നും മറുപടി കേൾക്കാൻ ആ​ഗ്രഹിക്കുമെന്നാണ് താരം പറയുന്നത്. ഞങ്ങളുടെ വിമർശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നു എന്നാണ് ആൻ കുറിക്കുന്നത്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ഹൃദയസ്പർശിയായ വാക്കുകൾ. 

‘പലപ്പോഴും അച്ഛനെ ഞാൻ ഉറക്കെ വിളിക്കാറുണ്ട്, അച്ഛൻ ആ വിളിക്ക് മറുപടി നൽകിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാൻ ശരിക്കും ആ​ഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛൻ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാൻ എനിക്ക് ഭാ​ഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതിൽ അച്ഛന് അഭിമാനിക്കാനായെന്ന് ഞാൻ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ...അച്ഛനെ വിളിക്കുന്നതും ഞാൻ മിസ് ചെയ്യുന്നു.’–ആൻ കുറിച്ചു.

2013 നവംബർ 14നാണ് അ​ഗസ്റ്റിൻ മരിക്കുന്നത്. ആ സമയത്ത് സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ആൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. വിവാഹശേഷം സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com