‘രാജുവേട്ടൻ നാട്ടിലെത്തിയതിന്റെ ആഘോഷം’; പൃഥ്വിയുടെ മടങ്ങിവരവിൽ മാളവികയുടെ തകർപ്പൻ നൃത്തം, വിഡിയോ 

പൃഥ്വി നായകനായ ഉറുമിയിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന ഗാനത്തിനാണ് താരത്തിന്റെ ഡാൻസ്
‘രാജുവേട്ടൻ നാട്ടിലെത്തിയതിന്റെ ആഘോഷം’; പൃഥ്വിയുടെ മടങ്ങിവരവിൽ മാളവികയുടെ തകർപ്പൻ നൃത്തം, വിഡിയോ 

ടൻ പൃഥ്വിരാജ് ജോർദാനിൽ നിന്ന് തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ തകർപ്പൻ ന‍ൃത്തവുമായി യുവനടി മാളവിക മേനോൻ. പൃഥ്വി നായകനായ ഉറുമിയിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് താരത്തിന്റെ ഡാൻസ്. ‘രാജുവേട്ടൻ നാട്ടിലെത്തിയതിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടെയാണ് മാളവിക വിഡിയോ പങ്കുവച്ചത്. 

ഹ്യൂജ് ഫാൻ, രാജുവേട്ടൻ, മലയാളി തുടങ്ങിയ ഹാഷ്ടാഗുകളാണ് വിഡിയോയിൽ ചേർത്തിരിക്കുന്നത്. ഒരു ദിവസം തന്നെ ഒന്നിലധികം വിഡിയോകൾ ചെയ്യുന്നതു കൊണ്ടാണ് ഒരേ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നും മാളവിക കുറിച്ചിട്ടുണ്ട്. എന്തുതന്നെയായാലും താരത്തിന്റെ ഡാൻസ് വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനു ശേഷം വെള്ളിയാഴ്ചയാണ് ജോർദാനിൽ നിന്നും പൃഥ്വിരാജ് കൊച്ചിയിൽ തിരിച്ചെത്തിയത്. മൂന്ന് മാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ താരം നിലവിൽ ക്വാറന്റൈനിലാണ്. വിമാനതാളത്തിൽ എത്തിയതിന് ശേഷമുള്ള പൃഥ്വിയുടെ ചിത്രങ്ങളും വിഡിയോയും ഏറെ വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com