'ശ്രീകുമാറേട്ടൻ മലയാള സിനിമയെ ഞെട്ടിക്കും, ലാലേട്ടന്റെ ഭീമൻ എത്തുന്നത് വമ്പൻ ബജറ്റിൽ'; ഒമർ ലുലു

മോഹൻലാലിന് ശ്രീകുമാർ സ്പെഷ്യൽ ജന്മദിനാശംസകൾ നേർന്നതിന് പിന്നാലെയാണ് രണ്ടാമൂഴം വീണ്ടും ചർച്ചയാകുന്നത്
'ശ്രീകുമാറേട്ടൻ മലയാള സിനിമയെ ഞെട്ടിക്കും, ലാലേട്ടന്റെ ഭീമൻ എത്തുന്നത് വമ്പൻ ബജറ്റിൽ'; ഒമർ ലുലു

മോഹൻലാലിനെ ഭീമനാക്കി വിഎ ശ്രീകുമാർ ഒരുക്കുന്ന രണ്ടാമൂഴം മലയാള സിനിമയെ ഞെട്ടിക്കുമെന്ന് സംവിധായകൻ ഒമർ ലുലു. പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് സിനിമയ്ക്കായി ഒരുക്കുന്നത് എന്നാണ് ഫേയ്സ്ബുക്കിൽ ഒമർ കുറിച്ചത്.  

‘പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്‍റെ ഭീമനായി വി.എ. ശ്രീകുമാറേട്ടന്‍ ഒരുക്കുന്നത്. എല്ലാം നല്ല രീതിയിൽ പ്രതീക്ഷക്കൊത്ത്‌ നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും. പിന്നെ സിനിമ എന്നു പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആർക്കും പിടികിട്ടാത്ത മാജിക്. ഒരു കാണിപ്പയ്യൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക്. അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക. നല്ല ഒരു സിനിമയായി മാറട്ടെ" ഒമർ ലുലു കുറിച്ചു. 

മോഹൻലാലിന് ശ്രീകുമാർ സ്പെഷ്യൽ ജന്മദിനാശംസകൾ നേർന്നതിന് പിന്നാലെയാണ് രണ്ടാമൂഴം വീണ്ടും ചർച്ചയാകുന്നത്. എന്റെ ഭീമന് എന്ന് പറഞ്ഞായിരുന്നു മോഹൻലാലിന് ആശംസ ക‌ുറിച്ചത്. ഒടിയന് ശേഷം രണ്ടാമൂഴം സിനിമയാക്കുമെന്നാണ് ശ്രീകുമാർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് എഴുത്തുകാരൻ എംടി വാസുദേവൻ നായരുമായി കരാറിൽ എത്തിയിരുന്നു. എന്നാൽ അഞ്ച് വർഷമായിട്ടും സിനിമയുടെ പ്രാരംഭ പ്രവർത്തനം പോലും നടക്കാതായതോടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രം അനിശ്ചിതാവസ്ഥയിൽ നിൽക്കുമ്പോഴാണ് ഒമർ ലുലിവിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com