ഭാര്യയ്ക്ക് പിറന്നാളിന് കവിത സമ്മാനിച്ച് നടൻ നീരജ് മാധവ്. “പുലരി വിരിയുമ്പഴും മാനത്ത് ബാക്കി നിൽക്കുന്ന ചന്ദ്രക്കല കണ്ടിട്ടുണ്ടോ ? സൂര്യനുദിച്ചുയരും വരെ, വെളിച്ചം പരക്കുന്നത് വരെ, അങ്ങനെ കാത്ത് നിൽക്കും,” എന്നാണ് കവിതയിലെ വരികൾ. ഭാര്യ ദീപ്തിയുടെ ചിത്രങ്ങൾക്കൊപ്പമാണ് നീരജ് വരികൾ പങ്കുവച്ചത്.
ഭാര്യയെ ഒരിക്കലും തനിച്ചാക്കില്ലെന്നും വെളിച്ചവും പ്രതീക്ഷയും ഒക്കെയായി എപ്പോഴും ഒപ്പമുണ്ടാകുമെന്നുമാണ് നടന്റെ വാക്കുകള്‍.
2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നീരജ് പിന്നീട് ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ഗൗതമന്റെ രഥം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ നീരജ് ആമസോൺ പ്രൈം സീരീസായ ഫാമിലി മാനിൽ അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധനേടി. 2018ലാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെ നീരജ് വിവാഹം ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ