നല്ല നടനാകണോ? ടിക് ടോക്ക് ചെയ്യരുത്; സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് രഞ്ജിത്ത് ശങ്കറിന്റെ ടിപ്‌സ്; വിഡിയോ

യൂട്യൂബില്‍ പങ്കുവെച്ച വിഡിയോയിലാണ് സിനിമയില്‍ അഭിനയിക്കാന്‍ എന്തുചെയ്യണമെന്ന് രഞ്ജിത്ത് വിശദീകരിക്കുന്നത്
നല്ല നടനാകണോ? ടിക് ടോക്ക് ചെയ്യരുത്; സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് രഞ്ജിത്ത് ശങ്കറിന്റെ ടിപ്‌സ്; വിഡിയോ

സിനിമ സ്വപ്‌നങ്ങളുമായി നടക്കുന്ന നിരവധി ചെറുപ്പക്കാര്‍ നമുക്ക് ചുറ്റുമുണ്ട്. ഇന്ന് പലരും തന്റെ കഴിവുകള്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത് ടിക് ടോക്കിലൂടെയും മറ്റുമാണ്. സൂപ്പര്‍താരങ്ങളുടെ ഡയലോഗുകളും എക്‌സ്പ്രഷനുകളുമെല്ലാം അതേ പോലെ പകര്‍ത്തി അമ്പരപ്പിക്കുന്നവര്‍ ടിക് ടോക്കിലുണ്ട്. എന്നാല്‍ നല്ല അഭിനേതാവാകണം എന്നാഗ്രഹിക്കുന്നവര്‍ ഒരിക്കലും അത് ചെയ്യരുത് എന്നാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. 

യൂട്യൂബില്‍ പങ്കുവെച്ച വിഡിയോയിലാണ് സിനിമയില്‍ അഭിനയിക്കാന്‍ എന്തുചെയ്യണമെന്ന് രഞ്ജിത്ത് വിശദീകരിക്കുന്നത്. എന്തുകൊണ്ട് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു? എന്ന ചോദ്യം സ്വയം ചോദിക്കണം. അഭിനയിക്കുക എന്ന പാഷനെക്കാള്‍ സിനിമയിലെ പണവും പ്രശസ്തിയുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒരിക്കലും നല്ല നടനാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. പാസഞ്ചര്‍ സിനിമയിലെ വില്ലനായി എത്തിയ ആനന്ദ് സ്വാമിയുടെ അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞാണ് രഞ്ജിത്ത് പാഷനെക്കുറിച്ച് സംസാരിക്കുന്നത്. 

നടനാകാന്‍ വേണ്ടി എന്തു ചെയ്യുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. അഭിനയത്തില്‍ സ്വയം പ്രിപ്പയര്‍ ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ടിക്ടോക്കില്‍ മറ്റ് നടന്മാരെ അനുകരിച്ച് വിഡിയോ ചെയ്യുന്നത് സ്വയം നടനെന്ന നിലയില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാകാന്‍ കാരണമാകും. സ്വന്തമായി ഒരു വിഡിയോ ചെയ്യുമ്പോള്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് മനസിലാകുമെന്നും രഞ്ജിത്ത് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com