'75നേയും യൗവനമെന്നു വിളിക്കാമെന്ന് തെളിയിച്ച പ്രിയ സഖാവേ', ആശംസയുമായി റോഷൻ ആൻഡ്രൂസ്

പിണറായിക്കൊപ്പമുള്ള കുടുംബ ഫോട്ട് പങ്കുവെച്ചാണ് ആശംസ അറിയിച്ചിരിക്കുന്നത്
'75നേയും യൗവനമെന്നു വിളിക്കാമെന്ന് തെളിയിച്ച പ്രിയ സഖാവേ', ആശംസയുമായി റോഷൻ ആൻഡ്രൂസ്

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസയുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. 75 നെയും യൗവനമെന്നു വിളിക്കാമെന്ന് തെളിയിച്ച സഖാവിന് പിറന്നാൾ ആശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. ആകാശമിടിഞ്ഞു വീഴുന്നുവെന്നു പറയുമ്പോഴും 'ഒരു കൈ നോക്കാ'മെന്നു ധ്വനിപ്പിക്കുന്ന കരുത്തുള്ള ആ പുഞ്ചിരിയായി ഒരുപാടൊരുപാട് പൂര്‍ണചന്ദ്രന്മാര്‍ അങ്ങയുടെ വഴികളിലുണ്ടാവട്ടെയെന്നും റോഷൻ പറയുന്നു. പിണറായിക്കൊപ്പമുള്ള കുടുംബ ഫോട്ട് പങ്കുവെച്ചാണ് ആശംസ അറിയിച്ചിരിക്കുന്നത്. 

റോഷൻ ആൻഡ്രൂസിന്റെ കുറിപ്പ് വായിക്കാം

75 നെയും യൗവനമെന്നു വിളിക്കാമെന്ന് തെളിയിച്ച..75 ലും നട്ടെല്ലിന് കരുത്തുണ്ടാവുമെന്നു കാണിച്ചു തന്ന.. 75 ലും നയിക്കുന്നതെങ്ങനെയെന്നു പഠിപ്പിച്ചു തന്ന പ്രിയ സഖാവേ, ഇനിയുമുണ്ടാകട്ടെ ഒരുപാടൊരുപാട് പൂര്‍ണചന്ദ്രന്മാര്‍ അങ്ങയുടെ വഴികളില്‍ .. ആയുസ്സായി.. ആരോഗ്യമായി .. ആകാശമിടിഞ്ഞു വീഴുന്നുവെന്നു പറയുമ്പോഴും 'ഒരു കൈ നോക്കാ'മെന്നു ധ്വനിപ്പിക്കുന്ന കരുത്തുള്ള ആ പുഞ്ചിരിയായി. ജന്മദിനാശംസകള്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com