ഇന്ന് തിയറ്ററുകളിലെത്തേണ്ട സിനിമ, പോസ്റ്റര്‍ റിലീസില്‍ ഒതുക്കേണ്ടിവന്നു; ദുല്‍ഖറിന്റെ പെരുന്നാള്‍ സര്‍പ്രൈസ്‌ 

ബിഗ് ബജറ്റ് ചിത്രമായ കുറുപ്പിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഇന്ന് തിയറ്ററുകളിലെത്തേണ്ട സിനിമ, പോസ്റ്റര്‍ റിലീസില്‍ ഒതുക്കേണ്ടിവന്നു; ദുല്‍ഖറിന്റെ പെരുന്നാള്‍ സര്‍പ്രൈസ്‌ 

ന്നും ദുരൂഹതകളില്‍ ഒളിച്ചിരിക്കുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാൻ എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ കുറുപ്പിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കോട്ടും കൂളിംഗ് ഗ്ലാസ്സുമായി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് പോസ്റ്ററില്‍ താരം. ഈദ് പ്രമാണിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ്. 

ദുൽഖറിന്റെ കന്നിചിത്രമായ സെക്കന്‍ഡ് ഷോ‌ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കുന്നത്. 35 കോടിയാണ് മുടക്കുമുതലുള്ള ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്. നടന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.  ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. ഈദ് റിലീസായി നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com