‌ഗ്രാഫിക്‌സിന് മാത്രം ചിലവാക്കിയത് അരക്കോടി;'ചതുര്‍മുഖം' തിയറ്ററില്‍ത്തന്നെയെന്ന് യുവനിർമ്മാതാവ് 

ഓണ്‍ലൈനില്‍ മാത്രം സിനിമ റിലീസ് ചെയ്താല്‍ അതിന്റെ ആസ്വാദനം പൂര്‍ണമാവില്ലെന്ന് ജിസ് ടോംസ്
‌ഗ്രാഫിക്‌സിന് മാത്രം ചിലവാക്കിയത് അരക്കോടി;'ചതുര്‍മുഖം' തിയറ്ററില്‍ത്തന്നെയെന്ന് യുവനിർമ്മാതാവ് 

കോവിഡ് കടു‌‌ത്ത പ്രതിസന്ധി സൃഷ്ടിച്ച മേഖലകളിലൊന്നാണ് സിനിമ. ചിത്രീകരണവും റിലീസുമ‌ടക്കം പല സിനിമകളും മുടങ്ങിക്കിടക്കുകയാണ്. ഇതിനിടയിൽ പൂർത്തിയായ സിനിമകൾ തിയറ്റർ ഉപേക്ഷിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനെത്തുന്നതാണ് മറ്റൊരു വാർത്ത. മലയാളത്തിൽ ജയസൂര്യ ചിത്രം സൂഫിയും സുജാതയുമടക്കം ഓടിടി റിലീസ് പ്രഖ്യാപിച്ചികഴിഞ്ഞു. അതേസമയം മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന ഹൊറര്‍ ചിത്രം 'ചതുര്‍മുഖം' തിയറ്ററില്‍ത്തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ജിസ് ടോംസ് വ്യക്തമാക്കി.

തിയറ്ററില്‍ ഇറങ്ങാതെ ഓണ്‍ലൈനില്‍ മാത്രം സിനിമ റിലീസ് ചെയ്താല്‍ അതിന്റെ ആസ്വാദനം പൂര്‍ണമാവില്ലെന്ന് ജിസ് ടോംസ്‌ പറയുന്നു.  മറ്റ് മാർഗമില്ലെങ്കിൽ മാത്രമേ ചതുർമുഖം ഒടിടി റിലീസിനായി ശ്രമിക്കൂ എന്നും തിയേറ്ററുകള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

ഏകദേശം അഞ്ചരക്കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ചിത്രത്തിന് ഗ്രാഫിക്‌സ് ജോലികള്‍ക്ക് മാത്രം 50 ലക്ഷം ചെലവായിട്ടുണ്ട്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ലഭിക്കാനാണ് കാത്തിരിക്കുന്നത്, നിർമാതാവ് പറഞ്ഞു. ഏപ്രില്‍ 20-ന് റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com