മഞ്ഞുമല കയറാൻ മഞ്ജു വാര്യർ, സനൽകുമാർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മഞ്ഞുമൂടിയ പ്രദേശത്തിൽ ട്രക്കിങ് വേഷത്തിൽ ഇരിക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിൽ
മഞ്ഞുമല കയറാൻ മഞ്ജു വാര്യർ, സനൽകുമാർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഞ്ജു വാര്യറെ പ്രധാന കഥാപാത്രമാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ഞുമൂടിയ പ്രദേശത്തിൽ ട്രക്കിങ് വേഷത്തിൽ ഇരിക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിൽ. ഉടൻ വരുന്നു എന്ന അടിക്കുറിപ്പിലാണ് മഞ്ജു പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. 

സനൽ കുമാർ തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ് മഞ്ജു. അരുണാ മാത്യു, ഷാജി മാത്യു എന്നിവരാണ് സഹനിർമാതാക്കൾ.  ചിത്രത്തിന്റെ ഷൂട്ടിങ് ഹിമാലയത്തിലായിരുന്നു. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്രീകരണത്തിനിടെ മഞ്ജു ഉള്‍പ്പെടുന്ന സംഘം പ്രളയത്തില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. 

ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് കയറ്റത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ “അഹർ” ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com